മലയാളത്തിലേക്ക് തിരികെ വരുമോ, കിടിലൻ മറുപടി മീനത്തിൽ താലികെട്ട് നായിക, ആവേശത്തിൽ ആരാധകർ

63

മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപിനെ നായകനാക്കി രാജൻ ശങ്കരാടി സംവിംധാനം ചെയ്ത മീനത്തിൽ താലികെട്ട് എന്ന സിനിമയിലൂടെ മലയാല സിനിമയിലെത്തിയ നടിയാണ് സുലേഖ എന്ന തേജാലി ഗണേക്കർ. മീനത്തിൽ താലികെട്ടിന് പിന്നാലെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബന്റെ ചന്ദാമാമ യിലും തേജാലി വേഷമിട്ടു.

ഈ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ് കവർന്ന താരമായി തേജാലി മാറി. മുംബൈ സ്വദേശിനിയാണെങ്കിലും തേജാലിയെ മലയാളികൾ ഇരുകൈയ്യും നീട്ടീ സ്വീകരിക്കുകയായിരുന്നു. അഭിനയിച്ച രണ്ട് സിനിമകളും വിജയിക്കുകയും ചെയ്തു.

Advertisements

Also Read…
കുടുംബത്തിന് ഒപ്പമെത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവുമാണ് താൻ, പിള്ളേരുടെ സ്‌കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്നയാൾ: ബാബുരാജ്

എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് തേജാലി. അടുത്തിടെ താരത്തെകുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതോടെ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ച് ഇത്ര വർഷങ്ങളായിട്ടും തനിക്ക് നൽകുന്ന സ്നേഹത്തെ കുറിച്ചും സിനിമയിൽ നിന്നും മാറി നിന്നതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് തേജിലി.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സത്യത്തിൽ ഞാൻ സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നില്ല. ചന്ദാമാമ കഴിഞ്ഞതും ഞാൻ തിരികെ മുംബൈയിൽ എത്തുകയായിരുന്നു. കാരണം ഞാൻ അപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു.

Also Read…
അത് ശ്രീയ്ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്, തന്നിൽ നിന്നും ഭർത്താവിന് തീരെ ഇഷ്ടപ്പെടാത്ത കാര്യം വെളിപ്പെടുത്തി ശ്വേത മേനോൻ

ശ്രമിച്ചു നോക്കുന്നതിൽ എന്താണ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാൻ പ്രേരിപ്പിച്ചത്. എന്റേതൊരു മധ്യവർഗ കുടുംബമാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്. അങ്ങനെ ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തു. മുംബൈയിലെ ജോലി ഉപേക്ഷിച്ചിരുന്നു. മാസ് കമ്യൂണിക്കേഷനിൽ മാസ്റ്റേഴ്സ് എടുത്തു.

മകൾക്ക് ജന്മം നൽകി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നത് ചെയ്യണമെന്ന് പ്ലാൻ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ കരുതുന്നത് ഇതാകാം വിധി എന്നാണ്. എനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ ഭാഷകളിലേയും കാണും. മലയാളവും തമിഴും ഇഷ്ടമാണ്. രണ്ടും വളരെ പ്രിയപ്പെട്ടതാണ്.

മലയാളത്തിൽ നിന്നും ഏതെങ്കിലും ഓഫർ വരികയാണെങ്കിൽ സ്വീകരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേൾക്കാറുണ്ട്. ഇപ്പോൾ പുറത്ത് പോകുമ്പോൾ ദക്ഷിണേന്ത്യക്കാർ ചിലർ തിരിച്ചറിയാറുണ്ട്.പക്ഷെ അവർക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ട് വന്ന് ചോദിക്കുമെന്നും തേജാലി വെളിപ്പെടുത്തുന്നു.

Advertisement