അനാഥയാക്കപ്പെട്ട എനിക്ക് ഒരു ജീവിതം നൽകാൻ ഒരു ജയേഷേ ഉണ്ടായുള്ളൂ, എന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വരരുത്: തുറന്നടിച്ച് ലക്ഷ്മി പ്രിയ

70

ഏറെക്കാലം മലയാള സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ലക്ഷ്മി പ്രിയ. ഒരു പിടി മികച്ച സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടികൂടിയാണ് ലക്ഷ്മി പ്രിയ. ഹാസ്യമാണെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് ലക്ഷ്മിപ്രിയ.

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 2005ൽ പുറത്തിറങ്ങിയ നരൻ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നരനെ തുടർന്ന വളരെ പെട്ടെന്നാണ് ലക്ഷ്മിപ്രിയ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്.

Advertisements

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രീതി നേടിയെടുക്കാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിഞ്ഞു. ഹാസ്യടച്ചുള്ള വേഷങ്ങളാണ് ലക്ഷ്മിയ്ക്ക് കൂടുതലും അവസരങ്ങൾ നേടി കൊടുത്തത്. കരിയറിൽ എന്നത് പോലെ കുടുംബ ജീവിതത്തിലും സന്തുഷ്ടയായി കഴിയുകയാണ് നടി.

ഇതിനിടെ ചില വിമർശനങ്ങളും ലക്ഷ്മിയ്ക്കെതിരെ ഉയർന്ന് വന്നിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചില പോസ്റ്റുകളുടെ പേരിലായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത് തന്നെ മാത്രമല്ല അഞ്ച് വയസുള്ള മകൾക്കെതിരെയും ചിലർ അനാവശ്യം പറയുകയാണെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തനിക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ലക്ഷ്മി പ്രിയ എത്തിയിരിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കുറേ നാൾ ആയി ഈ അധിക്ഷേപം കേൾക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയിൽ വന്നു അനാവശ്യം പറയുന്നവർക്കെതിരെ ഞാൻ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും. സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ മത വൈരം തീർക്കേണ്ടതും.

ഫേക്ക് ഐഡി കളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണം. മതേതര ഇന്ത്യയിൽ ആർക്ക് എന്തു മതവും സ്വീകരിക്കാം. എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നൽകാൻ ഒരു ജയേഷേ ഉണ്ടായുള്ളൂ. ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല.

18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ ജീവിയ്ക്കുന്നു. എന്നെ ചാക്കിൽ പൊതിഞ്ഞ് സിറിയയിൽ ആടിനെ മേയ്ക്കാൻ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാൻ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും?

ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മ വിശ്വാസി ആയി ജീവിക്കുന്നത്. ഞാൻ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാർട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. ബിജെപി അനുഭവം ഉണ്ട്. അതും ഈ രാജ്യം നൽകുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്ട്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാം. നിങ്ങൾ പറയുന്ന പ്രകാരം ആണെങ്കിൽ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയിൽ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാർട്ടി ഉണ്ട്?

ഞാൻ ചാണകത്തിൽ കിടന്നാലും സെപ്റ്റിക് ടാങ്കിൽ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാൻ. മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരിൽ ഒരാളെയും വേർതിരിച്ചു ഞാൻ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ഞാൻ ശ്രമിച്ചിട്ടില്ല.

ബിജെപി അധ്യക്ഷൻ കുഴൽപണം കടത്തിയാൽ പാർട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളും. എന്റെ ഫേസ്ബുക്ക് പേജ് എന്റെ മാത്രം പേജ് ആണ്. ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങൾക്ക് ധൈര്യമായി അൺഫോളോ ചെയ്യാം. മേലിൽ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെ പേജിൽ വരരുത്.

നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും. നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക്ക് നിങ്ങളുടെ മതം, വിശ്വാസം. അതിൽ ഞാൻ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാൻ വരരുത്.

Advertisement