ഒരു മാസത്തെ ശമ്പളം പത്ത് ലക്ഷംരൂപ, ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷുറയുടെ വരുമാനം കേട്ട് കണ്ണുതള്ളി ആരാധകർ

52

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റിഷോയായ ബിഗ്ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. മോഡൽ കൂടിയായ ബഷീർ ബഷി വളരെ വേഗംതന്നെ ബിഗ്ബോസ് ആരാധകരുടെ പ്രിയതാരമായി മാറി.

ബിഗ്‌ബോസ് ഷോയിൽ പകുതിയിൽ അധികം ദിവസവും ബഷീർ ഷോയിൽ ഉണ്ടായിരുന്നു. ആദ്യ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ബഷീർ ബഷി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങൾക്ക് ഒപ്പമായിരുന്നു ബഷീർ ബിഗ്ബോസ് മലയാളം സീസൺ ഒന്നിൽ എത്തിയത്.

Advertisements

എൺപതിലധികം ദിവസം ഷോയിൽ നിന്ന ശേഷമായിരുന്നു ബഷീർ പുറത്തായത്. ബിഗ് ബോസിന് പിന്നാലെ കുടുംബത്തിനൊപ്പമുളള വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവായിരുന്നു താരം. രണ്ട് ഭാര്യമാരാണ് ബഷീർ ബഷിക്ക് ഉള്ളത് സുഹാനയും മഷൂറയും. രണ്ടു പേരെയും ബഷീർ ബഷി പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

ഭാര്യമാരായ സുഹാനയും മഷൂറയുമെല്ലാം ഇപ്പോൾ എല്ലാവർക്കും സുപരിചിതരാണ്. യൂടൂബ് ചാനലിലൂടെ യാണ് ബഷീറിന്റ കുടുംബം വിശേഷങ്ങൾ പങ്കുവെച്ച് എത്താറുളളത്. ബഷീറിന്റെയും ഭാര്യമാരുടെതുമായി വരാറുളള വീഡിയോസെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും.

ബഷീർ ബഷി ബിഗ്ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി. പലപ്പോഴും ബഷീർ ഭാര്യമാർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോളിതാ മഷൂറയുടെ പുതിയ വിശേഷമാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസമാണ് യൂടൂബിൽ ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സിനെ മഷൂറ സ്വന്തമാക്കിയത്. അതേസമയം മഷൂറയെ സംബന്ധിച്ചുളള പുതിയ സന്തോഷ വാർത്ത ബഷീർ ബഷി തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. പ്രതിസന്ധികളെ എല്ലാം അതീജിവിച്ച് ഭാര്യ നേടിയ വിജയത്തിന്റെ സന്തോഷമാണ് ബഷീർ ബഷി അറിയിച്ചത്.

ഒപ്പം ഭാര്യ ഇതുവരെ എത്തിയ യാത്രയെ കുറിച്ചും ബിഗ് ബോസ് താരം തുറന്നുപറഞ്ഞു. മഷൂറ കരഞ്ഞിട്ടുളള ദിവസങ്ങൾ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ ബഷീർ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷവും പഠനം തുടരുകയായിരുന്നു മഷൂറ. മഷൂറക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

കോളേജിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം അതിനെയെല്ലാം അതിജീവിച്ചിരിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും തളരാതെ പഠിച്ചു കൊണ്ടിരുന്ന കോഴ്‌സ് ഡിസ്റ്റിൻങ്ക്ഷനോടെയാണ് മഷൂറ പാസായത്. ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട്.

യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്‌കരിക്കാതെ ഇരുന്നിട്ടില്ല, അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്ന് ബഷീർ പറഞ്ഞു. അന്ന് കളിയാക്കിയവർ ഇന്ന് തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്നും മഷൂറ വ്യക്തമാക്കി.

അതേസമയം വിവാഹം കഴിഞ്ഞ് മൂന്നാം മാസം ബഷീർ ബിഗ് ബോസിൽ പോയ സമയത്ത് താൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു എന്ന് മഷൂറ പറഞ്ഞു. കോളേജ് ഹോസ്റ്റലിൽ ആയിരുന്ന അന്ന് കരഞ്ഞുകൊണ്ട് ഇക്കയുടെ ഫോണിലേക്ക് സന്ദേശങ്ങൾ അയക്കുമായിരുന്നു. ഇത് താൻ ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷമാണ് കേൾക്കുന്നതെന്ന് ബഷീർ പറഞ്ഞു.

Advertisement