കുടുംബത്തിന് ഒപ്പമെത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവുമാണ് താൻ, പിള്ളേരുടെ സ്‌കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്നയാൾ: ബാബുരാജ്

37

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു ഒരു കാലത്ത് നടി വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങൾ കൂടുതൽ ചെയ്തിരുന്ന വാണി വിശ്വനാണ് മറ്റ് നായികമാരിൽ നിന്നും വേറിട്ടുനിന്നിരുന്ന താരമായിരുന്നു. മംഗല്യച്ചാർത്ത് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി സൂപ്പർ ഹിറ്റുസിനിമകളിൽ നായികയായിട്ടുള്ള വാണി വിശ്വനാഥ് നിരവധി പോലീസ് വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുള്ള താരം കൂടിയാണ്.

ആക്ഷൻ ലേഡീ സൂപ്പർസ്റ്റാർ എന്ന നിലയിൽ മലയാളത്തിൽ ആദ്യം അംഗീകരിച്ച നടി കൂടിയാണ് വാണി വിശ്വനാഥ്. അത് ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു. അതേ സമയം സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്‌നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്‌സ് റൈഡറായിരുന്നു വാണി.

Advertisements

നിരവധി ഹോഴ്‌സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം താരം നിറ സാന്നിധ്യമായിരുന്നു. മലയാളികളുടെ ഇഷ്ട നടൻ ബാബുരാജാണ് വാണിയുടെ ഭർത്താവ്, ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും 4 മക്കളുണ്ട്.

വില്ലൻ നായികയെ സ്വന്തമാക്കി എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് ഏവരുടെയും സംസാരം.
അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബാബുരാജ്

ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ:

വാണിയും മക്കളും ചെന്നൈയിൽ ആണ് ഉള്ളത്. കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്‌കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ.

അതിനു ശേഷം ആലുവയ്ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടം. മൂത്ത മകൻ അഭയ് മൂന്നാറിലെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടുവിന് പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു.

Advertisement