ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പുതിയ സൂപ്പർഹിറ്റ് പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. വളരെ പെട്ടെന്നായിരുന്നു ഈ സീരിയൽ ജനപ്രീതി നേടിയെടുത്തത്. നടൻ കൃഷ്ണകുമാർ ആണ് ഈ പരമ്പരയിൽ നായകനായി എത്തുന്നത്.
ഈ പരമ്പരയിലെ നായികയായ സൂര്യയെ അവതരിപ്പിക്കുന്നത് അൻഷിതയാണ്. നേരത്തെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത. കബനി എന്ന പരമ്പരയിലൂടെയാണ് അൻഷിത സീരിയൽ രംഗത്തേക്ക് എത്തുന്നത്.
കൂടെവിടെയിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൂടെവിടെയിലും പ്രേക്ഷകരുടെ മനസ് കവരാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും ചർച്ചയാകാറുണ്ട്.
അതേ സമയം അൻഷിത കൂടെവിടെയിൽ നിന്നും പിന്മാറി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അൻഷിത ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കൂടെവിടെ സീരിയലിൽ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകർ എന്ന വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു അൻഷിതയുടെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാർത്ത ഞാൻ തന്നെ അറിയുന്നത്. തൽക്കാലം കൂടെവിടെയിൽ നിന്നും ഞാൻ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാൻ കഴിയാത്തത് കൊണ്ട് വീട്ടിൽ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി.
നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങൾ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കിൽ അങ്ങെ ആയിക്കോട്ടെ. സന്തോഷിക്കൂ. എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഈ വാർത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം.
നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്നേഹം മെസേജ് ആയി ഇന്നലെ മുതൽ വരുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഞാൻ ഇനിയും സൂര്യ ആയി കൂടെവിടെയിൽ തുടരും എന്നും താരം വ്യക്തമാക്കി.