വീട്ടുകാരും കൂട്ടുകാരും വിവാഹം കഴിക്കുന്നതിനെ എതിർത്തു, 15 കൊല്ലം ലിവിങ് ടുഗെദർ, പിന്നെ സംഭവിച്ചത് ഇങ്ങനെ: ലേഖയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് എംജി ശ്രീകുമാർ

13099

നാൽപ്പതോളം വർഷങ്ങളായി മലയള സിനിമാ സംഗീതരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഗായകനാണ് എംജി ശ്രീകുമാർ. മനസ്സുകൾ കീഴടക്കിയ നിരവധി ഗാനങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഗായകൻ കൂടിയാണ് അദ്ദേഹം. മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ പാടി കൊണ്ടായിരുന്നു പ്രേക്ഷക മനസ്സുകളിലേക്ക് ഇടം നേടാൻ സാധിച്ചത്.

എന്നാൽ തന്റെ ജീവിതത്തിലേക്ക് ലേഖ ഭാര്യയായി എത്തിയതിന് പിന്നിലും ചിത്രത്തിലെ പാട്ടുകളുടെ സാന്നിധ്യം ഉണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ താരം. അതോടൊപ്പം ലിവിങ് ടുഗദറിനെ കുറിച്ചുമൊക്കെ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു. മദ്രാസിൽ ചിത്രം സിനിമയിലെ പാട്ടുകൾ പാടി കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്.

Advertisements

അന്ന് കുറച്ച് സിനിമകളിൽ പാടിയിട്ടുണ്ട്. ഞാനൊരു ഗായകനാണ്. അങഅങനെയാണ് ആദ്യ പരിചയപ്പെടൽ. ചിത്രം സിനിമയുടെ ഓഡിയോ കാസറ്റും കൊടുത്തു. ചിത്രത്തിലെ നായിക രഞ്ജിനി ആശുപത്രിയിലായതിനെ തുടർന്ന്ഷൂട്ടിങ് നിർത്തി വെച്ചിരുന്നു. തടി കുറയ്ക്കാൻ വേണ്ടി എന്തോ മരുന്ന് കഴിച്ച് വയറിന് അസുഖമായാണ് രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിനിമ റിലീസ് ആകും മുൻപേ കാസറ്റ് പുറത്തിറങ്ങി. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്. ചിത്രത്തിലെ പാട്ടിലാണ് താൻ വീണ് പോയതെന്ന് ലേഖ പറയുന്നു. അങ്ങനെ കാസറ്റ് കൈമാറി തുടങ്ങിയ പ്രണയം പതിനഞ്ച് വർഷം ലിവിങ് ടുഗദറായി. ആ പതിനഞ്ച് വർഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

ഒരുമിച്ച് പുറത്ത് പോകാനാിരുന്നു ബുദ്ധിമുട്ട്. മദ്രാസിൽ പോകുമ്പോൾ ഞങ്ങൾ രണ്ട് ഫ്ളൈറ്റ് ടിക്കറ്റെടുക്കുകമായിരുന്നു. തിരുവനന്തപുരത്താണെങ്കിൽ ഭക്ഷണം കഴിക്കാൻ കോവളത്താണ് പോയിരുന്നതെന്ന് ലേഖ തുറന്ന് പറഞ്ഞു. തങ്ങളുടെ വിവാഹത്തിൽ ഏറെയും എതിർപ്പ് എന്റെ വീട്ടുകാർക്ക് ആയിരുന്നു, എന്റെ കൂട്ടുകാർക്കും എതിർപ്പായിരുന്നു.

പക്ഷേ ഞങ്ങൾ എല്ലാത്തിനെയും തരണം ചെയ്തുവെന്ന് ശ്രീകുമാർ പറയുന്നു. കല്യാണം കഴിക്കാതെ പതിനഞ്ച് വർഷം ഒരുമിച്ച് ജീവിക്കുകയെന്ന് പറഞ്ഞത് ചെറിയ കാര്യമല്ല. ലിവിംങ് ടുഗദർ ഇപ്പോഴാണെങ്കിൽ പുതിയ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ഒന്നുകിൽ പയ്യാൻ തേക്കും. അല്ലെങ്കിൽ പെണ്ണ് തേക്കും. എന്തായാലും തേപ്പ് ഉറപ്പാണ്. പ്രേമത്തിന് കണ്ണില്ല, കാതില്ല എന്നൊക്കെ പറയുന്നത് എന്റെയും ലേഖയുടെയും കാര്യത്തിൽ നൂറ് ശതമാനം സത്യമാണ്.

ആ കാലത്ത് ലിവിങ് ടുഗദർ ഒരു സാഹസം തന്നെയായിരുന്നു. സ്നേഹമാണ് എല്ലാ സാഹസങ്ങൾക്കും നമ്മളെ പ്രേരിപ്പിക്കുന്നത്. ആ സമയത്ത് ഞാനും ലേഖയും കൂടി ചെങ്ങന്നൂരിൽ ഒരു ആയൂർവേദ ചികിത്സയ്ക്ക് പോയി, പിഴിച്ചിൽ ചികിത്സ. അവിടെ ഒരു മാഗസിന്റെ പ്രതിനിധികളായ രണ്ട് പേർ കാണാൻ വന്നു.

എക്സ്‌ക്ലൂസീവായി ഇന്റർവ്യൂ തന്നാൽ കവർ സ്റ്റോറിയായി ചെയ്യാമെന്നവർ പറഞ്ഞു. വിവാഹിതരാവാൻ താൽപര്യമുണ്ടോ എന്ന് അവർ ചോദിച്ചു. തീർച്ചയായും ഞങ്ങൾക്ക് കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. കോട്ടയത്ത് ഒരു ഹോട്ടലിൽ ഫോട്ടോഷൂട്ടും നടന്നു. 2000 ഡിസംബർ മുപ്പത്തിയൊന്നിന് പുറത്തിറങ്ങിയ ആ മാഗസിന്റെ കവർ സ്റ്റോറി എംജി ശ്രീകുമാർ വിവാഹിതനായി. ഭാര്യ ലേഖ എന്നായിരുന്നു.

ആ സമയത്ത് ഞങ്ങൾ വിവാഹിതരല്ല, ഞങ്ങൾക്ക് നല്ല പണിയാണ് കിട്ടിയത്. അങ്ങനെ ഞങ്ങൾ നേരെ മൂകാംബികയിലേക്ക് പോയി. അവിടെ നിന്നും ഞാൻ അമ്മയെ വിളിച്ചു. കല്യാണം കഴിക്കാൻ പോകുന്ന വിവരം അറിയിച്ചു. നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്, നിനക്കിഷ്ടപ്പെട്ടെങ്കിൽ നടക്കട്ടെയെന്ന് പറഞ്ഞ് അമ്മ എന്നെ അനുഗ്രഹിച്ചു. അമ്മയോടല്ലാതെ ആരോടും ഞാൻ കല്യാണക്കാര്യം പറഞ്ഞില്ല.

മൂകാംബിക ക്ഷേത്രത്തിൽ കല്യാണം കഴിച്ച് തിരുവനന്തപുരത്ത് വന്ന് ഞങ്ങൾ വീണ്ടും രജിസ്റ്റർ മാര്യേജ് ചെയ്തു. ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും ഞങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു. അങ്ങനെ ഞങ്ങൾ വഴക്കിടാറില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീർക്കും. സ്നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകൾ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വർഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞു. ചിത്രം എന്ന സിനിമയാണ് എനിക്ക് വഴിത്തിരിവായത്. ലേഖയെ തന്നതും ആ സിനിമയാണ്.

Advertisement