മലയാള സിനിമയിൽ ഒരുകാലത്ത് സൂപ്പർ നായികയായി തിളങ്ങിയ താരമാണ് സംയുക്ത വർമ്മ. ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് ഒരുക്കിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഒരു പിടി മലയാള സിനിമകളിൽ മികച്ച വേഷം അവതരിപ്പിച്ച നടി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയെടുത്തു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സംയുകത വർമ്മ. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ബിജുവും സംയുക്തയും പ്രണയത്തിലായത്.
2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു. ഇതിനിടെ 2006ൽ ഇവർക്കൊരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബ കാര്യങ്ങളിലും യോഗയിലും ശ്രദ്ധിച്ചുള്ള ജീവിതമായിരുന്നു നടിയുടേത്. അടുത്തിടെ ഒരു പരസ്യ ചിത്രത്തലൂടെ നടി വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയിരുന്നു.
ഇപ്പോഴിതാ നടിയും സംയുക്തയുടെ ചെറിയമ്മയുമായ ഊർമ്മിള ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആകുന്നത്. സംയുക്തയുടെ അതിമനോഹരമായ ചിത്രമാണ് ഊർമ്മിള ഉണ്ണി
പങ്കുവെച്ചത്.
ഇപ്പഴും എന്തു ഭംഗിയാ എന്റെ പഞ്ചാര കുട്ടിക്ക്( വീട്ടിലെ എല്ലാ പെൺകുട്ടികളേം പഞ്ചാരേ ന്നാ വിളിക്കുക), എന്ന ക്യാപ്ഷനോടെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിൽ ഊർമ്മിള ഉണ്ണി ചിത്രം പോസ്റ്റ് ചെയ്തത്.
ഏതാനം ദിവസങ്ങൾക്ക് മുൻപായിരുന്നു ഊർമ്മിളയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംയുക്തയുടെ ലുക്ക് വൻ ഹിറ്റായിരുന്നു. വിവാഹത്തിനിടെ പകർത്തിയ ചിത്രമാണ് ഊർമ്മിളയും പങ്കുവെച്ചത്. ഇരു മൂക്കിലും മൂക്കൂത്തി ധരിച്ച് ലൈറ്റ് മേക്കപ്പിൽ എത്തിയ സംയുക്തയുടെ സിംപിൾ ലുക്കിന് നിറഞ്ഞ കൈയ്യടി നേരത്തെ തന്നെ ലഭിച്ചിരുന്നു.
ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളിൽ തനി നാടൻ വേഷത്തിൽ ആയിരുന്നു സംയുക്ത എത്തിയത്. സെറ്റ് സാരി ഉടുത്ത് എത്തിയ സംയുക്ത തന്നെയായിരുന്നു ഉത്തരയുടെ ചടങ്ങുകളിൽ പ്രധാന ആകർഷണവും.