മിനിസ്‌ക്രീൻ അവതാരകയായും അഭിനേത്രിയായും തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരമായിമാറിയ യുവസുന്ദരിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിലൂടെ ആയിരുന്നു.
സ്റ്റാർ മാജിക് ഷോയിലൂടെ നിരവധി ആരാധകരെയും അനു സ്വന്തമാക്കിയിട്ടുണ്ട്. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്.
സ്റ്റാർ മാജിക്ക് പരിപാടിയിലും സജീവമായ അനുമോളേയും തങ്കച്ചനുമായി ചേർതത് ഇടയ്ക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോളിതാ താരത്തിന്റെ ഒരു പുത്തൻ ഫോട്ടോഷോട്ടാണ് വൈറലാകുന്നത്.
അനുമോൾ നവ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു ഫോട്ടോഷൂട്ട്. ചില്ലി റെഡ് കളർ പട്ടു സാരിയിൽ നവ വധുവായി അനുമോൾ എത്തിയപ്പോൾ, മണവാളൻ മോഡൽ ആയി എത്തിയിരിക്കുന്നത് ഷമാൽ കമറുദീൻ ആണ്. ഫാഷൻ മോഡൽ ആണ് ഷമാൽ. കൈലാസ് പ്രൊഡക്ഷനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾ പകർത്തിയത് മിഥുൻ ആണ്.
സംഭവം ഫോട്ടോഷൂട്ടാണെന്ന് മനസിലാക്കാതെ നിരവധിപ്പേരാണ് അനുവിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയവുമായെത്തിയിരിക്കുന്നത്. തങ്കച്ചനെ തേച്ചോ എന്നു പോലും ചിലർ ചോദിക്കുന്നുണ്ട്.
അതേസമയം സ്റ്റാർ മാജിക്കിലെ മറ്റൊരു താരവും മിമിക്രി കലാകരനുമായ തങ്കച്ചനുമായി അനു അടുപ്പത്തിൽ ആണെന്നും പ്രണയത്തിലാണെന്നും ഒക്കെ വാർത്തകളുണ്ടായിരുന്നു, എന്നാൽ പരിപാടിക്ക് വേണ്ടി ആയിരുന്നു അത് എന്ന് അനു പറഞ്ഞിരുന്നു.
എന്റെ നാട്ടുകാരനാണ് തങ്കച്ചൻ ചേട്ടൻ, സ്റ്റർമാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങൾ തമ്മിലുള്ള പ്രണയകഥ, അതൊരു ഓൺസ്‌ക്രീൻ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച് നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്നെ ശരിയാക്കും എന്നൊക്കെ പലരും ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചുവെന്നും അനു വ്യക്തമാക്കിയിരുന്നു.