തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഹാസ്യത്തിന് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാന ജോഡിയായിരുന്നു സിദ്ധീഖ് ലാൽ കൂട്ടുകെട്ട്. കലാഭവനിൽ നിന്നും സിനിമാരംഗത്തെത്തിയ സിദ്ധീഖും ലാലും പിന്നീട് മലയാളത്തിൽ സർവ്വകാല ഹിറ്റ് കൂട്ടുകെട്ടായി മാറുകയായിരുന്നു.
മുകേഷിനെയും സായ്കുമാറിനേയും ഇന്നസെന്റിനേയും നായകൻമാരാക്കി റാംജിറാവും സ്പീക്കിങ്ങ് എന്ന സൂപ്പർഹിറ്റ് സിനിമ സംവിധാനം ചെയ്‌തെത്തിയ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമളെല്ലും വൻ വിജയമായിരുന്നു നേടിത്. മമ്മൂട്ടിയും മോഹൻലാലും ഒക്കെ ഈ കൂട്ടുകെട്ടിൽ ഹിറ്റുചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
എന്നാൽ സിദ്ധിഖ് ലാൽ ചിത്രങ്ങളുടെ സ്വഭാവമെടുത്താൽ അതിൽ എന്ത് കൊണ്ട് ജയറാമിനെ പോലെ ഒരു നടൻ നായകനയില്ല എന്ന ചിന്ത ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നു. സ്വാഭാവിക ഹ്യൂമർ നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ജയറാം എന്ന നടൻ സ്വാഭാവികതയോടെ ഹ്യൂമർ ചിത്രങ്ങളെടുക്കുന്ന സിദ്ധിഖ് ലാലിന്റെ സിനിമയിൽ അഭിനയിക്കാതെ പോയത് പ്രേക്ഷകർക്കും ഒരു നഷ്ടം തന്നെയാണ്.
എന്നാൽ സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോൾ ജയറാമിനെ തന്റെ സിനിമയിലെ പ്രധാന കഥാപാത്രമാക്കിയിരുന്നു. ഫ്രണ്ട്‌സ് എന്ന സിദ്ധിഖിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ജയറാമായിരുന്നു നായക വേഷം ചെയ്തത്.
അതേ സമയം സിദ്ധിഖ് ലാൽ ടീമിന്റെ ആദ്യ സിനിമയായ ‘റാംജിറാവ് സ്പ്പീക്കിങ്ങ്’ എന്ന സിനിമയിൽ സായ് കുമാറിന് പകരം ജയറാമിനെയായിരുന്നു മുഖ്യ കഥാപാത്രമായി തീരുമാനിച്ചിരുന്നത്. എന്നാൽ ആ സമയത്ത് എക്‌സ്പീരിയൻസ് സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിച്ച ജയറാം തങ്ങളുടെ ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്.
ജയറാം നോ പറഞ്ഞത് കൊണ്ട് തങ്ങൾക്ക് മലയാള സിനിമയിൽ ഒരു പുതിയ നടനെ കണ്ടെത്താനായെന്നും സിദ്ധിഖ് പങ്കുവയ്ക്കുന്നു. റാംജിറാവ് സ്പ്പീക്കിങ്ങിൽ ആദ്യം ജയറാമിനെയായിരുന്നു നായകനായി തീരുമാനിച്ചത്. പക്ഷെ ജയറാം നോ പറഞ്ഞു.
ഞങ്ങൾ നവാഗതർ ആയതുകൊണ്ടാകണം ജയറാം ഞങ്ങളുടെ ചിത്രം സ്വീകരിക്കാതിരുന്നത്. എക്‌സ്പീരിയൻസ് സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനാണ് ജയറാം അന്ന് ആഗ്രഹിച്ചത്. ജയറാമിന്റെ നോ പറച്ചിൽ കൊണ്ട് ഒരു ഗുണമുണ്ടായി.
ഞങ്ങൾക്ക് സായ് കുമാറിനെ പോലെ പുതിയ ഒരു നടനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞുവെന്നു സിദ്ധിഖ് പറയുന്നു. റാംജിറാവു സ്പീക്കിങ്ങിന് ശേഷം, ഇൻ ഹരിഹർ നഗർ, കാബൂളിവാല, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലർ തുടങ്ങിയ സൂപ്പർഹിറ്റുകളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി.
അതിന് ശേഷം ഈ കൂട്ടുകെട്ട് പിരിഞ്ഞെങ്കിലും ഇരുവരും നിർമ്മാതാവിന്റെയും സംവിധായകന്റെയും റോളിൽ വീണ്ടും ഒന്നിച്ചെത്തി. ഫ്രണ്ട്‌സ് സിദ്ധീഖ് സംവിധാനം ചെയ്ത്‌പ്പോൾ ലാൽ നിർമാതാവായി.