മലയാള സിനിമയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. തുടർ നിരവധി സിമികളിൽ താരം മലയാളത്തിൽ വേഷമിട്ടു. മോഹൻലാലിനും ജയറാമിനും ഒക്കെയൊപ്പം നായികയായി ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്.
ബാംഗ്ലൂർ സ്വദേശിയായ ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി നേടിയെടുത്തു.
പിന്നീട് മലയാളത്തിൽ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങൾ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീർത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളിൽ അതിൽ പെടുന്നു.
മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാർ. അതേ സമയം 20 വർഷത്തിലേറെയായി സിനിമയിലെത്തിയിട്ടും പ്രായം 40 കഴിഞ്ഞിട്ടും ലക്ഷ്മി ഗോപാല സ്വാമി ഇതുവരെ വിവാഹിതയായിട്ടില്ല. ഇതിന്റെ കാരണമായി താരം നേരത്തെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ.
എനിക്ക് മോഹൻലാലിനെ വിവാഹം ചെയ്യാനായിരുന്നു ആഗ്രഹം എന്തു ചെയ്യാം അദ്ദേഹം നേരത്തെ വിവാഹം ചെയ്തു പോയില്ലേ’ എന്നായിരുന്നു മുൻപൊരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ നടി ലക്ഷ്മി ഗോപാലസ്വാമി ചിരിച്ചുകൊണ്ട് പറഞ്ഞത്. അന്നൊക്കെ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ചിരിച്ച് തള്ളിയ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അക്കാര്യം വെളിപ്പെടുത്തുന്നു.
ഇത്രയും കാലം വിവാഹം കഴിക്കാത്തതിന്റെ കാരണം കൃത്യമായി പറയാൻ കഴിയില്ല. പലതുണ്ട് കാരണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ആദ്യ പ്രതികരണം. എന്താണ് ഇത്രയും കാലം വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ എനിക്കറിയില്ല എന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
ചിലപ്പോൾ ഞാനതിന് അത്ര പ്രാധാന്യം കൊടുത്തു കാണില്ല. ഒരുപക്ഷെ എനിക്കറിയാത്ത എന്റെ ആഗ്രഹങ്ങളായിരിക്കാം കാരണം. ഞാൻ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേൾ ഒന്നുമല്ലെന്ന്. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച് ഒരു വീട്ടമ്മയാവാം. കൂടെ ഡാൻസും. അതായിരുന്നു ആഗ്രഹം.
ഇപ്പോൾ വേണമെങ്കിൽ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല.. നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയിൽ അല്ലാതെ, ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.
അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന്. എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും.
ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാൽ. ചിലപ്പോൾ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയതായിരിക്കും. അല്ലെങ്കിൽ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
അതേ സമയം കന്നടക്കാരിയായ ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് മലയാളത്തിൽ തന്നെയാണ്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാരബൺ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.
പുരസ്‌കാരങ്ങൾ രണ്ട് തവണ (അരയന്നങ്ങലുടെ വീട് 2000, തനിയെ 2007) കേരള സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും ഒരു തവണ (2014 വിദായ) കർണാടക സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.