ഒരു പിടി വ്യത്യസ്തമായ മികച്ച വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രശസ്തി നേടിയ ബോളിവുഡ് താരസുന്ദരിയാണ് നടി രാധിക ആപ്തേ. തെന്നിന്ത്യൻ സിനിമാ ആരാധകർക്കും ഏറെ പ്രിയപ്പെട്ട നടികൂടിയാണ് രാധിക ആപ്തേ. സ്റ്റൈൽ മന്നൻ രജനികാന്ത്, ഫഹദ് ഫാസിൽ അടക്കമുള്ള തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്ക് ഒപ്പം രാധിക ആപ്തെ അഭിനയിച്ചിട്ടുണ്ട്.
സിനിമയ്ക്കു പുറത്തെ ചർച്ചകളിലൂടെയും നിലപാടുകളിലൂടെയും ആരാധക ശ്രദ്ധനേടിയ നടി കൂടിയാണ് രാധിക ആപ്തേ. സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷ മേൽക്കോയ്മയ്ക്ക് എതിരെയും നടിമാർക്കി നേരേയുള്ള സൈബർ ആക്രമങ്ങൾക്ക് എതിരെയും നടി പ്രതികരിക്കാറുണ്ട്.
അതേ സമയം സിനിമയിൽ തനിക്ക് ഉണ്ടായ അനുഭവം തുറന്നു പറഞ്ഞ് ഒരിക്കൽ നടി ആരാധാകരെ ഞെട്ടിച്ചിരുന്നു.
ഒരു തെന്നിന്ത്യൻ താരം തന്നോട് മോശമായി പെരുമാറിയെന്നും തുടർന്ന് അയാളുടെ മുഖത്ത് താൻ അടിച്ചുവെന്നുമാണ് രാധിക പറഞ്ഞത്.
ഒരു അഭിമുഖത്തിൽ ആയിരുന്നു രാധികയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സെറ്റിൽ എന്റെ ആദ്യത്തെ ദിവസമായിരുന്നു. അപ്പോഴാണ് തീരെ പ്രതീക്ഷിക്കാതെ ആണ് ഒരു സൂപ്പർതാരം എന്റെ കാലുകളിൽ തോണ്ടിയത്.
എനിക്ക് നേരത്തേ പരിചയം കൂടിയില്ലായിരുന്നു അയാളെ.
ഒന്നും നോക്കാതെ ഞാൻ ആളുടെ കരണത്തടിച്ചു വെന്ന് രാധിക പറഞ്ഞു. അതേ സമയം തന്റെ ചില ഫോട്ടോകൾക്ക് എതിരെ കമന്റിട്ടവർക്കും താരം മറുപടി നൽകി. ബീച്ചീൽ സാരിയുടുത്ത് പോകാൻ തനിക്കറിയില്ലെന്നും തന്റെ വസ്ത്രത്തെ പറ്റി ആരും ഇത്ര സങ്കടപ്പെടേണ്ടെന്നും താരം മറുപടി നൽകിയിരുന്നു.