സഹനടിയായും അമ്മനടിയായും മലയാളത്തിൽ ഒട്ടേറെ വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു മുഖമാണ് നടി കനകലതയുടേത്. എവിടെ വച്ചു കണ്ടാലും ചേച്ചിയെന്ന് വിളിച്ച് ഓടിച്ചെല്ലാനുള്ള അടുപ്പം സൃഷ്ടിച്ച കുറേ കഥാപാത്രങ്ങൾ കനകലത ചെയ്തിട്ടുണ്ട്.
കനകലത എന്ന അഭിനേത്രിയുടെ കലാജീവിതത്തിൽ കൂടൂതൽ വന്നുപോയതും ഇത്തരം വേഷങ്ങളാണ്. എന്നാൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പലപ്പോഴും കനകലത എന്ന അഭിനയത്രിക്ക് പിഴച്ചിട്ടുണ്ട്. മലയാളത്തിൽ ഷക്കീല സിനിമകൾ മലയാളത്തിൽ തരംഗമായിരുന്ന കാലത്ത് ഇവർ ഒരുപാട് ഷക്കീല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പണ്ട് ഒരു അഭിമുഖത്തിൽ അവതാരക ഇവരോട് ചോദിക്കുന്നുണ്ട് നിങ്ങളെ പോലെ മലയാള സിനിമയിൽ സജീവമായൊരു അഭിനേത്രി എന്തിനാണ് ഷക്കീല സിനിമകളിൽ ഓടി നടന്ന് അഭിനയിക്കുന്നതെന്ന്. ഷക്കീല സിനിമകൾ മലയാളത്തിൽ തരംഗമായിരുന്ന കാലത്ത് ഇവർ ഒരുപാട് ഷക്കീല സിനിമകളിൽ അഭിനയിച്ചിരുന്നത് മുൻനിർത്തിയായിരുന്നു അഭിമുഖം നടത്തുന്ന വ്യക്തി അങ്ങനെയൊരു ചോദ്യം ചോദിച്ചത്.
അപ്പോൾ കനകലത പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം. നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ ഭക്ഷണം ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ടോ എന്നാൽ എന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയിൽ വന്ന ശേഷവും ഞാൻ പട്ടിണി കിടന്നിട്ടുണ്ട്, കയ്യിൽ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട് ഈ പറയുന്നവരൊന്നും എനിക്ക് തിന്നാൻ കൊണ്ട് വന്നു തരില്ല ഞാൻ ജോലി ചെയ്താൽ മാത്രമേ എന്റെ വീട്ടിൽ അടുപ്പ് പുകയുകയുള്ളൂ.
ആ തിരിച്ചറിവ് എനിക്കുള്ളത് കൊണ്ടാണ് അത്തരം സിനിമകളിൽ ഞാൻ അഭിനയിക്കാൻ പോയതെന്നായിരുന്നു ഇവരുടെ മറുപടി. ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോളാണ് കനകലത ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പിഎ ബക്കർ സംവിധാനം ചെയ്ത ഉണർത്തുപാട്ടായിരുന്നു കനകലതയുടെ ആദ്യചിത്രം.
എന്നാൽ ആ സിനിമ റിലീസായില്ല. തുടർന്ന് ലെനിൻ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിൽ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് കനകലത സിനിമയിൽ ചുവടുറപ്പിയ്ക്കുന്നത്.