അങ്ങനെ ഒരാഗ്രഹം പണ്ട് മുതലെ എനിക്ക് ഉണ്ടായിരുന്നു, അജിത് സാറിന്റെ കൂടെ പോയതിന് ശേഷമാണ് അതിന്റെ ഫീൽ ശരിക്കും മനസിലായത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

606

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.

മികച്ച ഒരു നർത്തകി കൂടിയായ മഞ്ജു വാര്യർ സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ കലാതിലകം കൂടി ആയിരുന്നു. അവിടെ നിന്നുമാണ് മഞ്ജു വാര്യർ സിനിമാ ലോകത്തേക്ക് എത്തുന്നത്. സുരേഷ് ഗോപിയും മുരളിയും ഗൗതമിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യത്തിന് ശേഷം പിന്നീട് മഞ്ജു വാര്യർ നായികയായിട്ടാണ് അരങ്ങേറിയത്.

Advertisements

സുന്ദർദാസ് ലോഹിതദാസ് ടീമിന്റെ സല്ലാപം എന്ന ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി എത്തിയ മഞ്ജുവിനെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. പിന്നീട് മലയാളകളെ അമ്പരിപ്പിച്ച ഒരു പിടി വേഷങ്ങളാണ് മഞ്ജുവാര്യർ അവതരിപ്പിച്ചത്.

Also Read
ചെറിയ പ്രായത്തില്‍ വിവാഹം, ആദ്യ ഭര്‍ത്താവ് മദ്യത്തിനടിമ, പിന്നീട് സ്‌നേഹിച്ചയാള്‍ ചതിച്ചു, രണ്ട് തവണ മാരിറ്റല്‍ റാപ്പ് ചെയ്യപ്പെട്ടുവെന്ന് ബിഗ്‌ബോസ് താരം ശോഭ

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തന്റെ ആദ്യ നായകനായ ദിലീപിനെ പ്രണയിച്ച വിവാഹം കഴിച്ച മഞ്ജു വാര്യർ സിനിമയിൽ നിന്നും വിട്ടുനിന്നു. എന്നാൽ ഇവർക്ക് ഇടയിലുള്ള ചില പ്രശ്‌നങ്ങൾ കാരണം 14 വർഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് ആ ബന്ധം വേർപിരിയുക ആയിരുന്നു.

അതേ സമയം വിവാഹത്തിന് മുമ്പും പിന്നീട് വിവാഹ മോചന ശേഷവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മഞ്ജു വാര്യർ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴകത്തും എത്തിയ മഞ്ജു വാര്യർ സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

അതേ സമയം മഞ്ജുവാര്യർക്ക് ബൈക്ക് റൈഡിങ് ഒരുപാട് ഇഷ്ടമുള്ള ഒന്നായിരുന്നു. ദൂര യാത്ര ചെയ്യാനാണ് തരത്തിന് ഏറെ താല്പര്യം. അടുത്തിടെ തമിഴ് നടൻ അജിത്തിന് ഒപ്പം മഞ്ജു വാര്യർ ഹിമാലയം ട്രിപ്പ് പോയിരുന്നു. അജിത്തിനോട് തനിക്ക് ബൈക്ക് റൈഡിങ്ങിന് പോകാൻ താല്പര്യം ഉണ്ടെന്ന ആഗ്രഹം മഞ്ജു വാര്യർ തുനിവ് സിനിമയുടെ ചിത്രീകരണ വേളയിൽ പറഞ്ഞിരുന്നു.

Also Read
എന്നെ വളര്‍ത്തിയ രീതിയേ ശരിയല്ല, കള്ളം പറയും മോഷ്ടിക്കും, 17ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഇതുവരെ തിരിച്ച് പോയിട്ടില്ല, തുറന്നുപറഞ്ഞ് തിങ്കള്‍ ഭല്‍

അത് ഓർത്തു വെച്ചുകൊണ്ടാണ് യാത്ര പോകുമ്പോൾ അജിത്ത് മഞ്ജു വാര്യരേയും കൂടി വിളിച്ചത്. അതേ സമയം മഞ്ജു വാര്യരെ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. അവിടെവച്ച് മഞ്ജു പറഞ്ഞത് താൻ സാഹസികത ഒന്നും കാണിക്കാതെ വളരെ നല്ല രീതിയിൽ വാഹനം ഓടിക്കുന്ന റൈഡർ ആണെന്നാണ്.

മഞ്ജു ബിഎംഡബ്ല്യു അഡ്വഞ്ചർ 1250 വാങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. തന്നെ ബൈക്കോടിക്കാൻ പഠിക്കണം എന്ന താല്പര്യം ഉണ്ടാക്കിയത് അജിത്തിന് ഒപ്പം ലഡാക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹമായിരുന്നു. ഒരുപാട് കാലമായി ബൈക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അജിത്തിന്റെ ഒപ്പമുള്ള യാത്രയാണ് പെട്ടെന്ന് തന്നെ ബൈക്ക് ഓടിക്കാൻ പഠിക്കാനും ലൈസൻസ് എടുത്ത് വേഗം ബൈക്ക് സ്വന്തമാക്കാനും കാരണമായതെന്നും മഞ്ജു പറഞ്ഞു.

ഇനി യാത്രകൾ പോകുമെന്നും പറഞ്ഞു. ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം തനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നെന്നും അജിത് സാറിന്റെ കൂടെ ബൈക്ക് റൈഡ് പോയതിന് ശേഷമാണ് അതിന്റെ ഫീൽ ശരിക്കും മനസിലായതെന്നും താരം പറഞ്ഞു. ബൈക്കുമായി താൻ എവിടെയെങ്കിലും പരുങ്ങി നിൽക്കുന്നത് കണ്ടാൽ എല്ലാവരും ക്ഷമിക്കണമെന്നും താരം കൂട്ടിച്ചേർത്തു.

ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന ആഗ്രഹം പണ്ട് മുതേലെ എനിക്കുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അജിത് സാറിന്റെ കൂടെ പോയപ്പോഴാണ് അതിന്റെയൊരു ഫീൽ എനിക്ക് മനസിലായത്. അതിനുശേഷം എനിക്ക് ബൈക്ക് ഓടിക്കാൻ പഠിക്കണം ലൈസൻസ് എടുക്കണം എന്നൊക്കെയുള്ള ആഗ്രഹം വന്നു.

ബൈക്ക് ഓടിച്ചിട്ട് ഇപ്പോൾ ഒരുപാട് നാളായി. പക്ഷെ ഞാൻ ഓടിക്കും. വഴിയിൽ എവിടെയെങ്കിലും നിന്ന് പരുങ്ങുന്നത് കണ്ടാൽ, എന്നോട് നിങ്ങളെല്ലാവരും ക്ഷമിക്കണം. യാത്രകളൊന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. ഓടിക്കാനണല്ലോ വാങ്ങിയത്. അതുകൊണ്ട് എന്തായാലും ഓടിക്കണം എന്നുമായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്.

വെള്ളരിപ്പട്ടണം എന്ന സിനിമയുടെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു മഞ്ജു വാര്യർ ഇക്കാര്യം പറഞ്ഞത്.

Also Read
ആ കഥാപാത്രം മമ്മൂട്ടി ഗംഭീരമാക്കും, പക്ഷേ മോഹന്‍ലാലിനെ വെച്ച് ചെയ്യാനായിരുന്നു ധൈര്യം, അദ്ദേഹം അതിഗംഭീരമാക്കി, ചെറിയാന്‍ കല്‍പകവാടി പറയുന്നു

Advertisement