മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ വെന്റെിലേറ്ററിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേ സമയം ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞമാസം 30ന് ആണ് നെഞ്ചുവേദനയേ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ അദ്ദേഹത്തിന്റെ ധമനികളിലെ ര ക്തം ഒഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇത് നീക്കം ചെയ്യാനായി മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.
വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് ശേഷം അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഉയർന്ന രക്ത സമ്മർദത്തിനും പ്രമേഹത്തിനും അദ്ദേഹം മുമ്പും ചികിത്സ തേടിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും നേരത്തെ ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ശ്രീനിവാസന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പ്രതികരിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രമാണ് ശ്രീനിവാസന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ജയറാം നായകനാകുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മീരാ ജാസ്മിന്റെ തിരിച്ചു വരവ് ചിത്രം കൂടിയാണ് മകൾ.