മലയാളം മിനിസ്ക്രീനിലും സിനിമയിലും അവതാരകയും അഭിനേത്രിയുമായി തിളങ്ങിയ താരമാണ് ശ്രീയ അയ്യർ. ബോഡി ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ് താരമിപ്പോൾ. നേട്ടങ്ങൾ ഓരോന്നായി തേടിയെത്തിയപ്പോഴും വൻ വീഴ്ചകൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.
കടുത്ത പ്രതിസന്ധികളെ അതി ജീവിച്ചതിനെ കുറിച്ചും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും എല്ലാമുള്ള ശ്രിയയുടെ തുറന്നുപറച്ചിൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു ശ്രീയ തുറന്നു പറച്ചിൽ നടത്തിയത്
ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ജിം ഇടുക എന്നുള്ളതാണ്. മിക്സഡ് ജിമ്മാണ് ഉദ്ദേശിക്കുന്നത്. എനിക്ക് ഏറ്റവും കൂടുതൽ പ്രശസ്തി തന്നത് ഇതാണ്. ജിമ്മിലൊക്കെ പോവുമ്പോളും വർക്കൗട്ട് ചെയ്യുമ്പോഴുമെല്ലാം തുറിച്ചുനോട്ടവും കമന്റടിക്കലുമെല്ലാം ഉണ്ടായിരുന്നു.
ഫിറ്റ്നസ് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് കൊറോണ നമുക്ക് കാണിച്ച് തന്നു. അതോണ്ട് ഇപ്പോൾ മോശം കമന്റുകളും കാര്യങ്ങളൊന്നുമില്ലെന്നും ശ്രീയ പറയുന്നു. ബോഡി ബിൽഡിംഗിൽ നല്ല വെയ്റ്റ് എടുക്കും. അങ്ങനെയാണ് ശബ്ദം സ്ട്രോംഗായി മാറിയത്. കിളി നാദത്തേക്കാളും എനിക്കിഷ്ടം ഈ ശബ്ദമാണ്, വെയ്റ്റ് എടുക്കാൻ തുടങ്ങിയതോടെ വന്ന മാറ്റമാണിത്.
വെയ്റ്റ് കൂടുതൽ എടുക്കുന്ന സമയത്ത് കുറച്ച് സ്ട്രോംഗാവും. നാണം കുണുങ്ങിക്കാലമൊക്കെ പോയി ഇപ്പോൾ. ഡിപ്രഷൻ സമയത്തായിരുന്നു ജിമ്മിലേക്ക് പോയത്. ആൾക്കാരെ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതമാണ്. അവര് പറയുന്നത് ശരിയാണോ തെറ്റാണോ എന്നൊന്നും ആലോചിക്കാറില്ല.
എന്റെ റിലേഷൻഷിപ്പിലും അതാണ് സംഭവിച്ചത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോയപ്പോൾ ആണ് റിലേഷൻ തുടങ്ങിയത്. ഇവൻസ് വഴി തന്നെയായാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നെ ഒരു റിയാലിറ്റി ഷോയിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
റിലേഷൻഷിപ്പിൽ എനിക്ക് വിലയില്ലാതായപ്പോൾ പിൻവാങ്ങിയത്. ശാരീരികമായും ആ ക്ര മ ണം ഉണ്ടായി രുന്നു. ഞാൻ കത്തിനിൽക്കുന്ന സമയമായിരുന്നു അത്. ഞാൻ ഫേസ്ബുക്കിൽ ഇതേക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ വേർഷനുമായി ഇട്ടിരുന്നു. ആണുങ്ങളുടെ കൂടെയുള്ള ഫോട്ടോസൊന്നും ഞാൻ പോസ്റ്റ് ചെയ്യാറില്ല.
നാട്ടുകാരെ പേടിച്ചാണ് അങ്ങനെ ചെയ്യുന്നതെന്നും ശ്രീയ പറഞ്ഞിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ംല്ലാം എനിക്ക് നല്ല ഫോളോവേഴ്സുണ്ട്. ഇടയ്ക്ക് എനിക്കൊരു പ്രൊപ്പോസൽ വന്നിരുന്നു. വർഷങ്ങളായി എനിക്ക് മെസേജ് അയച്ചോണ്ടിരിക്കുന്ന ആളാണ്, അദർ കാസ്റ്റാണ്, ഭൂതകാലം വേട്ടയാടി കൊണ്ടിരിക്കുകയാണ്.
എന്റെ പാസ്റ്റ് നോക്കാതെ എന്നേയും എന്റെ വീട്ടുകാരെയും സന്തോഷിപ്പിക്കുന്ന ആളാണെങ്കിൽ കല്യാണം കഴിക്കാൻ തയ്യാറാണെന്നും ശ്രീയ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ നിന്നതല്ലേ ഇനി എന്റെ കൂടെ നിക്ക് എന്ന തരത്തിലുള്ള മെസേജുകൾ ഒക്കെയായിരുന്നു ഇടയ്ക്ക് വന്നിരുന്നത്. അതൊക്കെ ഭയങ്കരമായി ഫീൽ ചെയ്തിരുന്നു.
ആരുമില്ലെന്നായിരുന്നു അപ്പോഴൊക്കെ തോന്നിയത്. അമ്മ വന്നു, എനിക്ക് മോളെ വേണമെന്ന് പറഞ്ഞ് വന്നു. ഡിപ്രഷൻ കൂടിയ സമയത്ത് ഒന്നിലധികം തവണ ആ ത്മ ഹ ത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കൈ മു റി ച്ച പാട് മാറാൻ വേണ്ടിയാണ് ടാറ്റു ചെയ്തത്.
ഇനി ജീവിക്കണ്ട എന്ന് കരുതിയാണ് കൈ മു റി ച്ച ത്. 8,9 വർഷമായിട്ടും പാസ്റ്റിനെക്കുറിച്ചുള്ള കമന്റുകൾ വരാറുണ്ട്. അവർക്കത് സിംപിളായൊരു കമന്റാണ്, പക്ഷേ അതെന്റെ ലൈഫിനെയാണ് ബാധിക്കുന്നതെന്ന് പറഞ്ഞ് ശ്രീയ വ്യക്തമാക്കുന്നു.