ആദിത്യന് എതിരെ അമ്പിളിക്ക് അനുകൂലമായി ഞാൻ നിലപാട് എടുത്തിട്ടില്ല, ആദിത്യൻ പറഞ്ഞത് അനു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന്: അനു ജോസഫ്

394

കലോൽസവ വേദിയിൽ നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അമ്പിളി ദേവി. മലലയാളത്തിലെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങിയ താരത്തിന്റെ ജീവിതത്തിൽ അടുത്തിടെ വലിയൊരു പ്രതിസന്ധി ഉയർന്നിരുന്നു.

നടൻ കൂടിയായ ആദിത്യനുമായുള്ള അമ്പിളിയുടെ ദാമ്പത്തിക ജീവിതത്തിലെ പ്രശ്നങ്ങൾ വലിയ വാർത്തയായിരുന്നു. മലയാളത്തിലെ തന്നെ മറ്റൊരു സിനിമാ സീരിയൽ നടിയും അവതാരകയും യൂടൂബറുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെ ഇവരുടെ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ പേരിൽ അനു ജോസഫ് വിമർശനവും നേരിട്ടിരുന്നു.

Advertisements

ചാനലിന്റെ റേറ്റിംഗ് കൂട്ടാനാണ് അനു ഇങ്ങനെ ചെയ്തതെന്നായിരുന്നു വിമർശനം. ഇപ്പോൾ ഇതിനൊക്കെ മറുപടി നൽകിയിരിക്കുകയാണ് അനു. ഫ്ളവേഴ്സ് ചാനലിന്റെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അന്ന് നടന്നത് എന്താണെന്ന് അനു വ്യക്താക്കിയത്. പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞ സമയത്ത് അമ്പിളി ദേവിയെ വിളിച്ചിരുന്നു. കാര്യങ്ങളെല്ലാം തിരക്കുന്നുമുണ്ടായിരുന്നു.

ഒരു ഷൂട്ട് കഴിഞ്ഞ് തിരികെ പോവുന്നതിന് ഇടയിലായിരുന്നു അവളുടെ വീട്ടിലേക്ക് പോയത്. യൂട്യൂബ് ചാനലിലൂടെയായി അവൾ സംസാരിച്ചപ്പോൾ അത് റേറ്റിംഗ് കൂട്ടാനായിട്ടാണെന്നായിരുന്നു വിമർശനങ്ങൾ. ആദിത്യന് പറയാനുള്ളത് കേൾക്കാനും ഞാൻ തയ്യാറായിരുന്നു. വിളിക്കാമെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം പിന്നീട് വിളിച്ചിരുന്നില്ലെന്ന് അനു ജോസഫ് പറയുന്നു.

Also Read
ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ പഠനം നിർത്തിയ തന്റെ ഭാര്യ ഇന്ന് ആരാണെന്ന് അറിയാമോ, വെളിപ്പെടുത്തലുമായി നോബി മാർക്കോസ്

അമ്പിളി ദേവിക്ക് ശക്തമായ പിന്തുണ കൊടുത്തിരുന്നു അനു ജോസഫ്. ആദിത്യന് എതിരായി അമ്പിളിക്ക് അനുകൂലമായി നിലപാട് എടുത്തതല്ല അന്ന്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് അവൾ പറഞ്ഞപ്പോൾ എനിക്ക് ഒത്തിരി വിഷമമായി. എന്താണ് സംഭവിച്ചത് എന്നറിയണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ആദിത്യന് അരികിലേക്ക് പോയത്.

അമ്പിളിക്ക് പറയാനുള്ള കാര്യങ്ങൾ ഓപ്പണായി സംസാരിക്കണം, ഒരു സുഹൃത്തിനോട് ഓപ്പണായി പറയാമല്ലോ. ഒരു സ്ത്രീയെന്ന പരിഗണന കൂടി കൊടുത്തിരുന്നു. വിഷമഘട്ടത്തിൽ ഒരു സുഹൃത്തിന് കൊടുക്കുന്ന സപ്പോർട്ട്. അത് മാത്രമേ ഞാൻ ആ സമയത്ത് ഉദ്ദേശിച്ചിരുന്നുള്ളൂ. അതിന്റെ പേരിൽ ഞാൻ കുറേ കേട്ടിരുന്നു. ആദിത്യൻ എന്നെ വിളിച്ചിരുന്നു. അനൂന്റെ ഭാഗത്തുനിന്നും ഞാനിത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞിരുന്നു.

അവളുടെ ഭാഗം കേട്ടതാണ് എന്ന് പറഞ്ഞപ്പോൾ എന്റെ ഭാഗം കേൾക്കുമോയെന്ന് ചോദിച്ചു. പിന്നെന്താ കേൾക്കാമല്ലോ എന്ന് പറഞ്ഞിരുന്നു. പക്ഷേ, അതിന് ശേഷം ആദിത്യൻ വിളിച്ചില്ല. അവൾക്ക് ഇതിൽ നിന്നൊരു മാറ്റം വേണമായിരുന്നു. യൂട്യൂബ് തുടങ്ങാൻ പറഞ്ഞത് നമ്മളാണ്. ക്ലാസിൽ ശ്രദ്ധിക്കാനും പറഞ്ഞു. സ്‌കൂൾകാലം മുതലേ അമ്പിളിയെ എനിക്കറിയാം.

യുവജനോത്സവത്തിലും ഫീൽഡിലുമൊക്കെയായി വളരെ അടുത്തറിയാവുന്ന കുട്ടിയാണ്. യൂട്യൂബ് ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണ് അമ്പിളി ദേവിയെ കാണാൻ പോയതെന്ന വിമർശനം ഞാനും കേട്ടിരുന്നു. അമ്പിളിയുടെ ദാമ്പത്യത്തകർച്ച ഞാൻ മുതലാക്കിയെന്നായിരുന്നു പലരും പറഞ്ഞത്.
അങ്ങനെയാണെങ്കിൽ അവിടെപ്പോയ ബാക്കിയുള്ളവർ ചെയ്തതെന്താണെന്ന് കൂടി എനിക്കറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

ബാക്കി പോയ ആളുകളും അങ്ങനെ തന്നെ എന്ന് പറയേണ്ടി വരും. ഞാൻ എന്റെ സുഹൃത്തിനെ കേൾക്കാനായാണ് പോയത്. ആദിത്യന്റെ ഭാഗം കേൾക്കാനും ഞാൻ തയ്യാറായിരുന്നു. ആളുകൾക്ക് എന്തും പറയാമല്ലോ, വിമർശനങ്ങൾ അങ്ങനെ പോട്ടെന്ന് കരുതും. ആദ്യമൊക്കെ വിമർശനങ്ങൾ കേട്ട് തളരാറുണ്ടായിരുന്നു. ഇപ്പോൾ ഒന്നും പ്രശ്നമില്ല.

Also Read
‘ഒരാളെ കരിവാരി തേക്കാൻ എളുപ്പമാണ്, ചിലർക്ക് അതൊരു ഹരമാണ്, കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാൻ പറ്റിയാൽ ബഹു സന്തോഷം’; അഞ്ജു അരവിന്ദിന്റെ ക്ലാസ്സ് മറുപടി : വീഡിയോ

അതേപോലെ തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാനും തുടങ്ങി. എവിടെച്ചെല്ലുമ്പോഴും പരിചയമുള്ള ആരെയെങ്കിലും കിട്ടും ഇപ്പോൾ. ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ചതും വിവാദമായിരുന്നു. ഫീൽഡിൽ വന്നപ്പോൾ മുതൽ നല്ല മുടിയുണ്ടായിരുന്നു. അമ്മ കഷ്ടപ്പെട്ട പരിപാലിച്ചതാണ്. നല്ലതായിട്ടൊരു കാര്യം ചെയ്യണമെന്നുണ്ടായിരുന്നു.

വേറെ കമ്മിറ്റ്മെന്റൊന്നും ഇല്ലാത്ത സമയത്താണ് ഹെയർ ഡൊണേറ്റ് ചെയ്തത്. ഫാഷന് വേണ്ടി മുടി കളഞ്ഞത് ശരിയായില്ല, ഇനി നിങ്ങളെ ഇഷ്ടമില്ല. അച്ഛനും അമ്മയും പറയുന്നതിനേക്കാളും കൂടുതൽ ചീത്ത കിട്ടിയിരുന്നു. അവർ ചെയ്തത് എന്താണെന്ന് നോക്കി പ്രതികരിക്കൂയെന്ന് അവർ തന്നെ പറയുന്നതും ഞാൻ കണ്ടിട്ടുണ്ടെന്നും അനു ജോസഫ് പറയുന്നു.

Advertisement