മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരസുന്ദരിയാണ് നടി ശ്രുതി ലക്ഷ്മി. മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രുതി ലക്ഷ്മിയുടെ യഥാർത്ഥ പേര് ശ്രുതി ജോസ് എന്നാണ്.
1990 ൽ കണ്ണൂരിൽ ജനിച്ച താരം ഇടുക്കിയിൽ നിന്നുള്ള ജോസിന്റെയും ഭാര്യ ലിസിയുടെയും മകളാണ്. ഇവരുടെ ഇളയ മകളാണ് ശ്രുതി. ശ്രുതിക്ക് ശ്രീലയ എന്ന് പേരുള്ള ഒരു ചേച്ചി കൂടിയുണ്ട്. സഹോദരിയും ഏതാനും സിനിമകളിൽ അഭിനയിച്ചിയിട്ടുണ്ട്. ഇപ്പോൾ ഇവർ എല്ലാവരും കൊച്ചിയിലാണ് താമസിക്കുന്നത്.
അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന നടിയുടെ അമ്മയും സഹോദരിയുമൊക്കെ സിനിമാലോകത്ത് സജീവമാണ്. 2000 ൽ രഞ്ജിത്ത് ശങ്കർ എഴുതി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത നിഴലുകൾ എന്ന ടെലിവിഷൻ സീരിയലിൽ ബാലതാരമായി ആയിടാടാണ് ശ്രുതി ലക്ഷ്മി അഭിനയം ആരംഭിച്ചത്.
അവൾ നക്ഷത്രങ്ങൾ, ഡിറ്റക്റ്റീവ് ആനന്ദ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതോ സമയം ദിലീപ് ചിത്രമായ റോമിയോയയിൽ മൂന്ന് നായികമാരിൽ ഒരാളായ ഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്.
നിരവധി ആൽബങ്ങളിൽ അഭിനയിച്ച ശ്രുതി പ്രശസ്തമായ ടോക്ക് ഷോകളായ നമ്മൽ തമ്മിൽ , യൂത്ത് ക്ലബ് എന്നിവയിൽ പങ്കെടുത്തിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്‌റാർ ചലഞ്ച് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു.
2016 ൽ ഡോക്ടർ അവിൻ ആന്റോയെയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഭർത്താവുമായുള്ള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ നല്ല ഫോള്ളോവെഴ്സുള്ള താരമാണ് ശ്രുതി.
2016 ൽ പോക്കുവെയിൽ എന്ന സീരിയലിൽ അഭിനയത്തിന്നു മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. സഹോദരി ശ്രീലയ കുട്ടീം കൊലും, മാണിക്യം, കമ്പാർട്ട്‌മെന്റ് എന്നീ സിനിമകളിലും അമൃതാ ടിവിയിലെ കൃഷ്ണകൃപാസാഗരമോൻ, സൂര്യ ടിവിയിലെ കൺമണി , മഴവിൽ മനോരമയിലെ ഭാഗ്യദേവത, ഫ്ളവേഴ്സ് ടിവിയിലെ മൂന്നുമണി എന്ന പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.
ശ്രുതിയും സഹോദരിയും ഒരുമിച്ച് സൂര്യ ടിവിയിലെ തേനും വയമ്പും എന്ന സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തു. കെട്ടിയോളാണെന്റെ മാലാഖയും അൽ മല്ലുവുമാണ് താരം അവസാനമായി പ്രത്യക്ഷ പെട്ട സിനിമകൾ. പരിശീലനം ലഭിച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ് ശ്രുതി. നിരവധി ഡാൻസ് ഷോകളും നടി ചെയ്തിട്ടുണ്ട്.