അന്ന് രണ്ടാമതും അമ്മയെ വിവാഹം കഴിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല; വീട്ടിൽ നിന്നും പോകുമെന്ന് പറഞ്ഞു: രഞ്ജിനി ഹരിദാസ്

90

മലയാളത്തിലെ അവതാരക സങ്കൽപ്പങ്ങളെ എല്ലാം മാറ്റിമറിച്ച താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റി റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലെ അവതാരകയായി എത്തിയതോടെയാണ് രഞ്ജിനി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

അതിന് മുൻപ് ഏഷ്യാനെറ്റിലെ തന്നെ സാഹസികന്റെ ലോകം എന്ന പരിപാടിയിൽ രഞ്ജിനി മുഖംകാണിച്ചിരുന്നു. അവതരണത്തിന് ഒരു പ്രത്യേക പിന്തുണയും അതിനു മറ്റൊരു മുഖവുമൊക്കെ കൊണ്ട് വന്ന ഒരു താരമാണ് രഞ്ജിനി.

Advertisements

അതേ സമയം ബിഗ് ബോസ്സ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥി കൂടി ആയിരുന്നു രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ അമ്മ സുജാതയ്ക്കൊപ്പമുള്ള രഞ്ജിനിയുടെ പുതിയ യൂട്യൂബ് വീഡിയോ ആണ് വൈറലാകുന്നത്.

രഞ്ജിനിയ്ക്ക് വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ചും അച്ഛൻ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും ഒരുമിച്ചിരുന്ന് പ്രിയപ്പെട്ടവരോടായി പങ്കുവെക്കുന്നത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

20 വയസിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ മുപ്പതാമത്തെ വയസിൽ വളരെ ചെറിയ പ്രായത്തിൽ ഭർത്താവ മരിച്ചു. രണ്ടാമത് വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നതിന് മറുപടിയും പറഞ്ഞു. വ്യക്തിപരമായി രണ്ടാം വിവാഹം നല്ലതായി തോന്നിയിട്ടില്ലെന്നാണ് രഞ്ജിനിയുടെ അമ്മ പറയുന്നത്.

രണ്ടാം വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നത് അമ്മ തന്നെ പറയും എന്നാണ് രഞ്ജിനി പറയുന്നത്. തനിക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് താൻ പ്രാധാന്യം കൊടുത്തത്. വേറൊരാൾ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാൻ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ തന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു.

തന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തത് എന്നാണ് സുജാത പറയുന്നത്. അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അമ്മൂമ്മ തന്നോട് സംസാരിച്ച കാര്യങ്ങളും രഞ്ജിനി പറയുന്നുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു.

രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന് പക്ഷേ ഞാൻ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാൻ പാടില്ല. കാരണം എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. വേറൊരാൾ എന്റെ കുടുംബത്തിൽ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കിൽ എന്നെ ഹോസ്റ്റലിൽ കൊണ്ട് വിടൂ, ഈ വീട്ടിൽ ഞാൻ നിൽക്കില്ലെന്ന് അന്ന് പറഞ്ഞിരുന്നു.

എന്നാൽ പ്ലസ് ടുവിലൊക്കെ എത്തി കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നപ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാൻ ഞാൻ അമ്മയോട് പറഞ്ഞിരുന്നു എന്നാണ് രഞ്ജിനി പറയുന്നത്. എനിക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാൻ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാൾ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാൻ പറ്റില്ലെന്നോ തോന്നിയിട്ടില്ല എന്നുമാണ് രഞ്ജിനിയുടെ അമ്മ പറഞ്ഞത്.

മംഗ്ലീഷ് സംസാരിച്ച് കൊണ്ട് മലയാളക്കരയിൽ ഏറ്റവും തരംഗമുണ്ടാക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഉറച്ച തീരുമാനങ്ങളുടെയും ശക്തമായ നിലപാടുകൾ കൊണ്ടും രഞ്ജിനി പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷമാണ് രഞ്ജിനിയെ കുറിച്ചുള്ള മുൻവിധികൾ പലതും മാറിയത്.

അതേ സമയം ഇപ്പോൾ ഒരു പ്രണയത്തിലാണ് താനെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം കഴിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.

Advertisement