ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ അരുമയായി മാറിയ താരമാണ് നസ്‌റിയ. ബാലതാരമായിരുന്നപ്പോഴും പിന്നീട് നായികയായപ്പോഴും ഏറെ വാൽസല്യത്തോടെയാണ് മലയാളികളടക്കമുള്ള തെന്നിന്ത്യൻ ആരാധകർ ഏറെ വാൽസല്യത്തേടെയാണ് നസ്‌റിയയെ ആരാധിച്ചത്.
മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിലിനെ പ്രണയിച്ച് വിവാഹം കഴിച്ച നസ്‌റിയ വിവാഹശേഷവും സിനിമയിൽ സജീവമാണ്. വിവാഹത്തിന് മുമ്പ് നസ്രിയ നിവിൻ പോളിയുടെ നായികയായി അഭിനിയിച്ച സിനിമയായിരുന്നു ഓം ശാന്തി ഓശാന
മലയാളത്തിൽ നസ്രിയ എന്ന നായികയെ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയ ഒരു ചിത്രമായിരുന്നു ഓം ശാന്തി ഓശാന. താരത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും മികച്ചതും ജനങ്ങൾ സ്വീകരിച്ചതും ഏത് എന്ന ചോദ്യത്തിനും ഓം ശാന്തി ഓശാന എന്ന് തന്നെയായിരിക്കും മറുപടി.
തീയേറ്ററുകളിലും ജനങ്ങൾക്കിടയിലും ഓം ശാന്തി ഓശാന വൻഹിറ്റായി മാറിയതോടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ക്ലൈമാക്‌സ് അടക്കം വൻ ട്വിസ്റ്റുകളിലൂടെ ആയിരുന്നു ചിത്രത്തിന്റെ കഥാഗതി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്.
Also Read
ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല, അത് കൊണ്ട് തന്നെ അങ്ങിനെ അഭിനയിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല
നസ്രിയ അവതരിപ്പിച്ച കഥാപാത്രത്തിന് എന്നും പിന്തുണയായി നിന്നത് ചിത്രത്തിൽ താരത്തിന്റെ കൂട്ടുകാരികൾ ആയി എത്തിയ ആളുകൾ തന്നെയായിരിക്കും. താരത്തിന്റെ കുസൃതികൾക്കും കുറുമ്പിനും എല്ലാം കൂട്ടായി നിന്ന താരങ്ങളെ ഇന്ന് സിനിമ മേഖലയിൽ കാണാനില്ലെങ്കിലും അതിൽ ഒരു കൂട്ടുകാരി ഇന്നുംസിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
ഒരു പക്ഷേ ആർക്കും അക്ഷയ പ്രേംനാഥിഎന്ന പേര് കേൾക്കുമ്പോൾ താരത്തെ മനസ്സിലാകില്ലെങ്കിലും ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായും പ്ലസ്ടു കാലഘട്ടത്തിലെ ബെസ്റ്റ് ഫ്രണ്ട് ആയും അവതരിപ്പിച്ച കൂട്ടുകാരി എന്ന നിലയിൽ ഈ താരത്തെ പലർക്കും അറിയാൻ സാധിക്കും.
അഭിനയം ഒരു ഫാഷൻ അല്ലാതിരുന്നിട്ടും സിനിമ എന്നത് പാഷൻ ആയത് കൊണ്ട് മാത്രം എത്തപ്പെട്ട താരം ഇന്ന് അറിയപ്പെടുന്ന ഒരു കോസ്റ്റ്യൂം ഡിസൈനർ ആണ്. ക്യാമറയ്ക്കു മുന്നിൽ രേഖപ്പെടുത്താൻ ആഗ്രഹിക്കാത്ത താരം ഇപ്പോൾ പല ചിത്രങ്ങൾക്കും കോസ്റ്റ്യൂം ഡിസൈനർ ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവും അടുത്തായി പുറത്തിറങ്ങിയ വൺ എന്ന ചിത്രത്തിൽ താരം കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ട്. എന്നാൽ കുർബാനി എന്ന് ഷൈൻ നിഗം ചിത്രത്തിനാണ് ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെങ്കിലും വൺ ആണ് ആദ്യം പുറത്തിറങ്ങിയത് എന്ന് താരം വ്യക്തമാക്കുന്നു.