സിനിമാ താരങ്ങളടക്കമുള്ള നിരവധി സെലിബ്രേറ്റികളാണ് കേരള നിയമസഭയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാ അവകാശം നിറവേറ്റിയത്. സൂപ്പർ താരങ്ങൾ അടക്കമുള്ള പ്രമുഖർ രാവിലെ മുതൽ അവരവരുടെ പോളിങ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബൂത്തിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. മമ്മൂട്ടിക്കും മമ്മൂട്ടിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തർക്കും എതിരെ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ തട്ടിക്കയറുകയായിരുന്നു.
എന്നാൽ ഇതിനോട് പ്രതികരിക്കാതെ മമ്മൂട്ടിയും സുൽഫിത്തും വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു. അതേ പോലെ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയാണ് മടങ്ങിയത്.
അമ്മയ്ക്കും ഭാര്യ കാവ്യ മാധവനുമൊപ്പമാണ് ദിലീപ് വോട്ട് ചെയ്യാൻ എത്തിയത്. അമ്മയെ ചേർത്ത് പിടിച്ചാണ് താരം നടന്നത്. അമ്മയ്ക്ക് ഗ്ലൗസ് ഇടാൻ സഹായിക്കുന്നതും കൈയിൽ സാനിറ്റൈസർ ഇട്ട് കൊടുക്കുന്നതുമൊക്കെ ദിലീപാണ്. തൊട്ട് പുറകിൽ കാവ്യയും ഉണ്ടായിരുന്നു. തന്റെ അഭിപ്രയാവും മാധ്യങ്ങളോട് പങ്കുവെച്ചാണ് ദിലീപ് മടങ്ങിയത്.
ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന, നമുക്ക് നീതി നടപ്പാക്കുന്ന നല്ല ഭരണകർത്താക്കൾ അധികാരത്തിൽ വരട്ടെ. നാട് നന്നാവട്ടെ. അതൊക്കെയാണ് ഞങ്ങളുടെ പ്രാർഥന എന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ദിലീപ് പ്രതികരിച്ചു.
നല്ല ഭരണം വന്നാൽ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു. താനൊരു കലാകാരനാണ്. അതിനാൽ തുടർഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല. നിലവിലെ ഭരണത്തിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് ദിലീപിന്റെ മറുപടി.