മലയാളം മിനിസ്ക്രീനിലെ സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. കുടുംബ പ്രേക്ഷകരെ മാത്രമല്ല യുവാക്കളെയും പോലും കൈയ്യിലെടുത്ത് മുന്നേറുകയാണ് സാന്ത്വനം.
തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കായ സാന്ത്വനം ഒരു കുടുംബ കഥയാണ് പറയുന്നത്. സാന്ത്വനത്തില കേന്ദ്ര കഥാപാത്രങ്ങളായ ദേവിയുടേയും ബാലന്റേയും വീട്ടിലെ ഓരോരുത്തരും ഇന്ന് മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്.
മറ്റു കഥാപാത്രങ്ങളായ അഞ്ജുവിന്റേയും ശിവന്റേയും പ്രണയം മുതൽ അപ്പുവിന്റേയും ഹരിയുടേയും ഇണക്കവും പിണക്കവും കണ്ണന്റെ കുസൃതിയുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. തുടക്കത്തിൽ തന്നെ വൻ ജനപ്രീതി നേടാൻ സാധിച്ച പരമ്പരയായിരുന്നു സാന്ത്വനം.
ആരാധകരുടെ ഈ സ്നേഹം മുന്നോട്ട് നിലനിർത്താനും സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. റേറ്റിംഗ് ചാർട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ദേവിയായി എത്തുന്ന നടി ചിപ്പി. ടൈസ് ഓഫ് ന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിപ്പി മനസ് തുറന്നത്. ചിപ്പി തന്നെയാണ് ഈ പരമ്പക നിർമ്മിക്കുന്നതും.
പാൻഡെമിക് സമയത്താണ് പരമ്പര ആരംഭിച്ചത്. പരമ്പരയ്ക്ക് പിന്നിലെ മുഴുൻ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അർഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു.
തങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. കുടുംബത്തെ സ്നേഹിക്കുകയും ആ ഓർമ്മകളെ ചേർത്തു പിടിക്കുകയും ചെയ്യുന്നവരുടെ പരമ്പരയാണ്. ജീവിതത്തിൽ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാൻ മനസ് തുടിക്കും. അതാണ് പരമ്പരയിലൂടേയും കൊണ്ടു വരാൻ ശ്രമിക്കുന്നത്.
ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തിനും സംവിധായകൻ ആദിത്യനുമാണ് നന്ദി പറയുന്നത്. എല്ലാവർക്കുമുള്ളൊരു ഫീൽ ഗുഡ് പരമ്പരയാണ് സാന്ത്വനം. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു. താൻ കൂട്ടുകുടുംബം ഇഷ്ടപ്പെടുന്നയാളാണ്.
സാധാരണ തനിക്ക് ലഭിക്കാറുള്ളത് ജീവിതത്തിലെ താനുമായി ഏറെ വ്യത്യാസമുള്ള കഥാപാത്രങ്ങൾ ആയിരിക്കും. പക്ഷെ ശ്രീദേവിയ്ക്ക് താനുമായി ധാരാളം സാമ്യതകളുണ്ടെന്നും സ്ഥിരം കാണുന്ന കണ്ണീർ നായികയല്ലെന്നും ചിപ്പി തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കി.