അന്നവർ എനിക്ക് ട്രെയിനിന്റെ കൂപ്പയിൽ മണിയറ ഒരുക്കിതന്നു; വിവാഹ രാത്രിയെ കുറിച്ച് ബാലു വർഗീസ്

115

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാലു വർഗീസ്. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപ്പൊട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

നിരവധി സിനിമകളിൽ സഹനടനായും നായകനായും ഒക്കെ അഭിനയിച്ചിട്ടുള്ള ബാലും സംവിധായകനും നടനും നിർമ്മാതാവുമായി ലാലിന്റെ(സിദ്ധീക്ക്‌ലാൽ) അടുത്ത ബന്ധുകൂടിയാണ്. നടിയും മോഡലുമായ എലീനയെ ആണ് ബാലു വർഗീസ് പ്രണയിച്ച് വിവാഹം കഴിച്ചത്.

Advertisements

2020 ഫെബ്രുവരിയിലായിരുന്നു ബാലു വർഗീസും ഐലീനയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലും എത്തുകയായിരുന്നു.

ഈ ഏപ്രിൽ 1 ന് എലീനയ്ക്കും ബാലുവിനും ആൺകുഞ്ഞ് പിറന്നിരുന്നു. നടൻ തന്നെയായിരുന്നു സന്തോഷ വാർത്ത ആരാധകരുമായി പങ്ങുവെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also Read
തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് എട്ടിന്റെ പണി നൽകി വൈഗ റോസ്

അതേസമയം സിനിമയ്ക്ക് അകത്ത് വലിയൊരു സൗഹൃദവലയം തന്നെ ബാലു വർഗീസിനുണ്ട്. നടൻ ആസിഫ് അലി, അർജുൻ അശോക്, ഗണപതി എന്നിവർ ബാലു വർഗീസിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതe തന്റെ വിവാഹരാത്രിയിൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലു വർഗീസ്.

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലു വർഗീസിന്റെ വാക്കുകൾ ഇങ്ങനെ:

ഹണീബീ മുതലാണ് ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത്. ഇപ്പോൾ ഞങ്ങളൊരു കുടുംബം പോലെയാണ്. ഇക്കയുടെ ഭാര്യ സമയാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും എല്ലാവരുമായും വൈബ് നിലനിർത്തുന്നതും. അലീനയ്ക്കായി ഒരു ബേബി ഷവർ ഒരുക്കിയിരുന്നു.

സംസ്ഥാനത്ത് പുറത്തുള്ള അലീനയുടെ സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. ഡ്രസ്സുകൾ പോലും അവളുടെ ഇഷ്ടം മനസിലാക്കി ഡിസൈൻ ചെയ്യിച്ചു. അലീനയ്ക്കത് വലിയ സർപ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അർജുൻ അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുൽ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്.

എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഞങ്ങൾ എല്ലാവരും ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനിൽ കയറിയപ്പോൾ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു എന്നും ബാലു വർഗീസ് വ്യക്തമാക്കുന്നു.

Also Read
നായികയ്ക്ക് സൗന്ദര്യം വേണ്ട! ലോഹിതദാസ് അന്ന് ആനിയെ ഒഴിവാക്കി മഞ്ജു വാര്യരെ നായികയാക്കി

Advertisement