കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഐസിയുവിൽ പ്രേവേശിപ്പിച്ചിരിക്കുന്ന ബാലയെ കാണാൻ ഓടിയെത്തി നടൻ ഉണ്ണി മുകുന്ദൻ. കരൾ രോഗത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞെട്ടലോടെയാണ് മലയാളികൾ ഈ വാർത്ത കേട്ടത്.
അതേ സമയം ബാലയുടെ ആരോഗ്യനിലവിൽ കടുത്ത ആശങ്കകൾ ഇല്ലെന്നാണ് ഉണ്ണി മുകുന്ദൻ അടക്കമുള്ള നടന്റെ സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. ബാലയുടെ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ ശിവ എത്തിയ ശേഷമാകും തീരുമാനിക്കുക.
നടൻ ആശുപത്രിയിൽ ആയതറിഞ്ഞ് ഉണ്ണി മുകുന്ദൻ ആശുപത്രിയിലേക്ക് പാഞ്ഞ് എത്തുക ആയിരുന്നു. ഐസിയുവിൽ ബാലക്കൊപ്പമാണ് ഉണ്ണി ഉള്ളത്. നിർമ്മാതാവ് എൻഎം ബാദുഷ, വിഷ്ണു മുകുന്ദൻ തുടങ്ങിയവരും ഉണ്ണി മുകുന്ദന് ഒപ്പം എത്തി ബാലയെ കണ്ടു.
ബാലയ്ക്ക് നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ബാദുഷ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു.
നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നായിരുന്നു ബാദുഷയുടെ കുറിപ്പ്.
ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫിക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ബാലയും താരവും തമ്മിൽ പിണങ്ങിയത്. ഈ സിനിമയിൽ അഭിനയിച്ച താൻ അടക്കമുള്ള ചില താരങ്ങളെ പ്രതിഫലം തരാതെ ഉണ്ണി മുകുന്ദൻ കബളിപ്പിച്ചും എന്ന് ബാല ആരോപിച്ചിരുന്നു.
തുടർന്ന് ഇരുവരും തമ്മിൻ വാഗ്വേദവും പരസ്പരം പഴിചാരലും ആരംഭിക്കുകയായിരുന്നു. എന്നാൽ ആ പരിഭവം എല്ലാം മറന്ന് ആണ് ബാലയ്ക്ക് ഒരു ആപത്ത് ഉണ്ടായപ്പോൾ ഉണ്ണി മുകുന്ദൻ ഓടി എത്തിയത്. നിരവധി ആരാധകരാണ് ഉണ്ണിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്.