ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ മാദക നടി ആയിരുന്നു മോഡൽ കൂടിയായ മുംതാസ്. നഗ്മ ഖാൻ എന്നാണ് ഇവരുടെ യഥാർത്ഥ പേരെങ്കിലും സിനിമയിൽ എത്തിയപ്പോൾ മുംതാസ് എന്നാക്കി മാറ്റുകയായിരുന്നു. മോഡലിംഗ് രംഗത്തു സജീവമായിരുന്നു മുംതാസ് മോനിഷ എൻ മോണാലിസ എന്ന തമിഴ് സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.
നായികയായും സഹനായികയായും ഒക്കെ അഭിനയിച്ചെങ്കിലും ഐറ്റം ഡാൻസുകളിലൂടെ ആണ് മുംതാസ് പ്രശസ്ത ആയി മാറയത്. തമിഴകത്തിന്റെ ദളപതി വിജയ് നായകനായ ഖുഷി എന്ന സൂപ്പർഹിറ്റ് സിനിമയിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ’ എന്ന ഗാനരംഗത്തിലെ നൃത്തമാണ് മുംതാസിനെ പ്രശസ്തയാക്കി മാറ്റിയയത്.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ താണ്ഡവം എന്ന സിനിമിലെ ‘പാലും കുടമെടുത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിലും മുംതാസിന്റെ നൃത്തം ഇണ്ടായിരുന്നു. ഖുശി, രാജാധി രാജ, ബഡ്ജറ്റ് പത്മനാഭൻ, ജനനായകൻ, താണ്ഡവം തുടങ്ങി തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ മുംതാസ് അഭിനയിച്ചിട്ടുണ്ട്.
കലൈഞ്ചർ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന മാനാടാ മയിലാടാ, സ്റ്റാർ വിജയിലെ ബോയ്സ് വിഎസ് ഗേൾസ് എന്നീ റിയാലിറ്റി ഷോകളിൽ വിധികർത്താവായും നടി എത്തിയിരുന്നു. ഇപ്പോൾ സിനിമയിൽ അത്ര സജീവം അല്ലാത്ത നടി
സംവിധായകരിൽ നിന്നടക്കം തിണ്ടായ ദുരനുഭവങ്ങൾ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യൻ ഗ്ലാമർ നായികയായിരുന്ന മുംതാസ് തനിക്കുണ്ടായ ദുരനുഭവങ്ങൾ ആണ് വെളിപ്പെടുത്തി രംഗത്തെത്തിയത്.
നേരത്തെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മുംതാസ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഒരു സംവിധായകന്റെ പെരുമാറ്റം അതിരു കടന്നതോടെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. നടികർ സംഘമാണ് സംഭവം ഒത്തുതീർപ്പാക്കിയതെന്നും അവർ വെളിപ്പെടുത്തി.
അതേസമയം സംവിധായകന്റെ പേരു വെളിപ്പെടുത്താൻ ഈ ഗ്ലാമർ നായിക തയ്യാറായില്ല. അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചും മുംതാസ് വിവരിച്ചു. അമ്മ ഒപ്പം വരാറുണ്ടായിരുന്നു. വരാൻ കഴിയാത്ത സാഹചര്യങ്ങളിൽ അമ്മ മുളക്പൊടി പൊതിഞ്ഞ് നൽകുമായിരുന്നെന്നും പ്രശ്നങ്ങളുണ്ടായാൽ ഉപയോഗിക്കണമെന്ന ഉപദേശം നൽകിയിരുന്നതായും താരം വിവരിച്ചു.
അതേ സമയം സിനിമയുടെ അണിയറ പ്രവർത്തകർ മുറിയിലേക്ക് വിളിച്ചാൽ പോകരുതെന്നും അവർക്ക് ശരീരം ആണ് ആവശ്യമെന്നും അമ്മ പറഞ്ഞിരുന്നതായും മുംതാസ് വ്യക്തമാക്കി.