പൃഥ്വിരാജ്, ജയസൂര്യ, ആഷിഖ് അബു, ഷാജി കൈലാസ്, ജിനു എബ്രഹാം; തനിക്ക് ഒപ്പം നിന്നവരുടെ പേര് വെളിപ്പെടുത്തി നടി ഭാവന

161

തനിക്ക് നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്ന് നടി ഭാവന. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത് വി ദ വുമൻ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

തനിക്ക് നേരെ ആ ക്ര മ ണം ഉണ്ടായതിന് ശേഷവും തനിക്ക് പിന്തുണയുമായി ചില നല്ല സുഹൃത്തുക്കൾ വന്നിരുന്നു. ആഷിഖ് അബുവിനേയും പൃഥ്വിരാജിനേയും പോലെ നിരവധിപ്പേർ മലയാളത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു.

Advertisements

എന്നാൽ മലയാളം സിനിമയിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ട് മൂലം ആ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന് നടി പറയുന്നു. തന്റെ മനസമാധാനത്തിന് വേണ്ടി മാത്രമാണ് ആ അവസരങ്ങൾ താൻ നിഷേധിച്ചത്. എന്നാൽ ഇപ്പോൾ ചില മലയാള സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട് എന്ന് ഭാവന പറയുന്നു.

Also Read
അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ ദുഷ്‌കരമായിരുന്നു, എന്നിൽ വിശ്വാസമർപ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി : വിദ്യ ഉണ്ണി

ഭാവനയുടെ വാക്കുകൾ ഇങ്ങനെ:

തീർച്ചയായും എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആ സംഭവത്തിന് ശേഷവും ചിലർ എനിക്കാ അവസരങ്ങൾ നൽകിയിരുന്നു. ഞാൻ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രൻ സാർ, ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവർ എനിക്ക് അവസരങ്ങൾ നൽകിയിരുന്നു.

എന്നാൽ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വർഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു. എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആ ഇൻഡസ്ട്രിയിൽ നിന്നും മാറി നിന്നും. എന്നാൽ മറ്റ് ഇൻഡസ്ട്രിയിൽ ഞാൻ വർക്ക് ചെയ്തു. ഇപ്പോൾ ഞാൻ ചില മലയാളം സിനിമയുടെ കഥകൾ കേൾക്കുന്നുണ്ടെന്നും ഭാവന പറയുന്നു.

Also Read
‘സല്ലാപം’ മുതൽ മണിയുടെ വളർച്ചക്ക് സാക്ഷിയാണ് ഞാൻ, രാഷ്ട്രീയം മതം ഇവയുടെ സ്വാധീനവും സഹകരണവും ഇല്ലാതെ വ്യക്തിപരമായി ചാലക്കുടിക്കാരെ ഇത്രമാത്രം സഹായിച്ച മറ്റൊരാൾ ഉണ്ടാകും എന്ന് തോന്നുന്നില്ല : ശ്രദ്ധ നേടി കലാഭവൻ മണിയെ കുറിച്ചുള്ള കുറിപ്പ്

Advertisement