കുടുംബത്തിലെ ആദ്യത്തെ കൺമണി മിൻസാരയുടെ മാമോദീസ കഴിഞ്ഞു; ശ്രീലയയുടെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ലക്ഷ്മി

171

മലയാളികൾക്ക് ഏറെ സൂപരിചിതയായ സിനിമാ സീരിയൽ താരങ്ങളാണ് നടിമാരായ ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. സിനിമയിലും ടെലിവിഷനിലും ആയി നിറഞ്ഞ് നിൽക്കുന്ന താരസുന്ദരിമാരാണ് ഇരുവരും. അമ്മയ്ക്കും സഹോദരിക്കും പിന്നാലെയായാണ് ശ്രുതി ലക്ഷ്മിയും അഭിനയരംഗത്തേക്ക് എത്തിയത്.

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്. പ്രേക്ഷകർ എന്നെന്നും ഓർത്തിരിക്കുന്ന തരത്തിൽ നിരവധി കഥാപാത്രങ്ങളെയാണ് ശ്രുതി ലക്ഷ്മി അവതരിപ്പിച്ചത്. സിനിമയും സീരിയലും മാത്രമല്ല റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിരുന്നു.

Advertisements

താരത്തിന്റെ അമ്മ ലിസി ജോസും സീരിയൽ രംഗത്ത് സജീവമായിരുന്നു. ശ്രുതി ജോസ് എന്നായിരുന്നു തുടക്കത്തിലെ പേര്. സീരിയലിൽ അഭിനയിച്ച് കൊണ്ടാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2000 ത്തിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത നിഴലുകൾ എന്ന സീരിയലിലായിരുന്നു തുടക്കം.

തുടർന്ന് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ഒരു സീരിയലിൽ ശ്രുതി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ ലക്ഷ്മി എന്നത് തന്റെ പേരിനോടുകൂടി ചേർത്താണ് പിന്നീട് ശ്രുതി ലക്ഷ്മി അറിയപ്പെട്ടത്. ബാലതാരമായിട്ടാണ് ശ്രുതി ലക്ഷ്മി സിനിമയിൽ അഭിനയം തുടങ്ങുന്നത്. 2000ത്തിൽ ഇറങ്ങിയ വർണ്ണക്കാഴ്ച്ചകൾ ആയിരുന്നു ആദ്യ ചിത്രം.

തുടർന്ന് ചില സിനിമകളിൽ കൂടി ബാലതാരയായി അഭിനയിച്ച ശ്രുതി ലക്ഷ്മി രാജസേനൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ആദ്യമായി നായികയാകുന്നത്. തുടർന്ന് മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചു. കൂടുതലും സഹനടി വേഷങ്ങളായിരുന്നു. 2016ൽ പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

2016 ജനുവരിയിലായിരുന്നു ശ്രുതി ലക്ഷ്മിയുടെ വിവാഹം. ഡോക്ടർ അവിൻ ആന്റോയാണ് താരത്തിന്റെ ഭർത്താവ്. റോമിയോയ്ക്ക് ശേഷം ഭാര്യ സ്വന്തം സുഹൃത്ത്, ലവ് ഇൻ സിങ്കപ്പൂർ, സ്വന്തം ഭാര്യ സിന്ദാബാദ്, വീരപുത്രൻ, പാച്ചുവും കോവാലനും, പത്തേമാരി തുടങ്ങി നിരവധി സിനിമകളിലും ശ്രുതി ലക്ഷ്മി അഭിനയിച്ചിരുന്നു.

ശ്രുതിയുടെ സഹോദരി ശ്രീലയയും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. മൂന്നുമണി എന്ന സീരിയലിലൂടെ ആണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെയാണ് ശ്രീലയ അവതരിപ്പിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ള ഒരു കഥാപാത്രത്തെ ആയിരുന്നു ശ്രീലയ സീരിയലിൽ അവതരിപ്പിച്ചത്.

ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രമായിരുന്നു ഇത്. മഴവിൽ മനോരമയിൽ ആയിരുന്നു ഈ സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. ഭാഗ്യദേവത എന്ന സീരിയലിലും സുപ്രധാനമായ കഥാപാത്രത്തെ ശ്രീലയ അവതരിപ്പിച്ചിരുന്നു. ഭാ?ഗ്യലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ശ്രീലയ അവതരിപ്പിച്ചത്.

അതിഭാവുകത്വമില്ലാതെ തന്മയത്വത്തോടെയാണ് ശ്രീലയ കുട്ടിമണിയെ സ്‌ക്രീനിൽ അവതരിപ്പിച്ചത്. 2021ൽ ആണ് ശ്രീലയ വിവാഹിതയായത്. ബഹ്‌റൈനിൽ സ്ഥിര താമസക്കാരനായ റോബിനെയാണ് ശ്രീലയ വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹ ഫോട്ടോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

അടുത്തിടെയാണ് ആദ്യത്തെ കൺമണിക്ക് ശ്രീലയ ജന്മം നൽകിയത്. മകൾ പിറന്നുവെന്ന് അറിയിച്ചതല്ലാതെ താരകുടുംബം മകളുടെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ മകളുടെ മാമോദീസ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. മിൻസാരയെന്നാണ് ഞങ്ങളുടെ മാലാഖയ്ക്ക് പേരിട്ടത്’ എന്നാണ് കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ലക്ഷ്മി കുറിച്ചത്.

ഒപ്പം മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം ശ്രുതി ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. എല്ലാം ദൈവാനുഗ്രഹമാണ്. അമ്മയും അച്ഛനും ആവുകയെന്നത് വലിയൊരു അനുഗ്രഹമാണ് എന്നാണ് കുഞ്ഞ് പിറക്കാൻ പോകുന്നതിനെ കുറിച്ച് മുമ്പ് ശ്രീലയ പറഞ്ഞത്.

Advertisement