പരസ്പരം അവസരങ്ങൾ തട്ടിയെടുത്തു, അഭിഷേക് കൂടെ അഭിനയിക്കുന്നത് വിലക്കി; ഐശ്വര്യറായി പ്രിയങ്ക ചോപ്ര പോരിന് പിന്നിലെ കഥകൾ ഇങ്ങനെ

249

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ നായികമാരാണ് പ്രിയങ്ക ചോപ്രയും ഐശ്വര്യ റായിയും. ഇരുവരുടേയും കരിയറുകൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. രണ്ടു പേരും സൗന്ദര്യ മത്സരത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഐശ്വര്യ ലോകസുന്ദരി ആയിരുന്നുവെങ്കിൽ പ്രിയങ്ക വിശ്വസുന്ദരി ആയിരുന്നു.

ബോളിവുഡിൽ മാത്രമല്ല രണ്ടു പേരും ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു പേരും തങ്ങളുടെ സിനിമാ കരിയർ ആരംഭിച്ചത് തമിഴിലൂടെയായിരുന്നുവെന്നതും മറ്റൊരു സാമ്യതയാണ്. എന്നാൽ പരസ്പരം അടുക്കാൻ് ഇത്രയൊക്കെ സാമ്യതകൾ ഉണ്ടായിരുന്നിട്ടും ഐശ്വര്യയും പ്രിയങ്കയും നല്ല സുഹൃത്തക്കളായി മാറിയിട്ടില്ലെന്നതാണ് മറ്റൊരു സത്യം.

Advertisements

ഐശ്വര്യയ്ക്കും പ്രിയങ്കയ്ക്കും ഇടയിലെ ഭിന്നതകളെക്കുറിച്ച് എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും ഇതുവരേയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടില്ലെന്നതും അവർക്ക് ഇടയിലെ ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒന്നാണ്. 2005 ൽ ആയിരുന്നു ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള പ്രശ്നം ആരംഭിക്കുന്നത്. അഭിഷേക് ബച്ചൻ നായകനായി എത്തിയ ബ്ലഫ് മാസ്റ്റർ എന്ന ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് ഐശ്വര്യയായിരുന്നു.

Also Read
അനൂപ് സത്യന്റെ അടുത്ത ചിത്രത്തിൽ നായകൻ താരാജാവ് മോഹൻലാൽ, കൂടെ ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളുടെ ഒരു കൂട്ടവും, അഖിൽ സത്യന്റെ വെളിപ്പെടുത്തലിൽ ആേവേശം കൊണ്ട് ആരാധകർ

എന്നാൽ് അവസാന നിമിഷം ഐശ്വര്യയ്ക്ക് പകരം പ്രിയങ്ക ചോപ്ര നായികയായി എത്തുകയായിരുന്നു. ഇതോടെയാണ് ഐശ്വര്യ പ്രിയങ്കയുമായി പിണങ്ങുന്നത്. എന്നാൽ ഐശ്വര്യയായിരുന്നു ചിത്രത്തിൽ നായികയാകേണ്ടിയിരുന്നത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്. എനിക്ക് ഐശ്വര്യയെക്കുറിച്ച് അറിയില്ലായിരുന്നു. ഐശ്വര്യയെ പരിഗണിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവരെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

ഞാൻ ഒരിക്കലും അവരുടെ റോൾ തട്ടിയെടുക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യില്ല എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. പിന്നാലെ പ്രിയങ്ക നായികയാകേണ്ടിയിരുന്ന ഉമ്രോ ജാനിൽ പ്രിയങ്കയ്ക്ക് പകരം ഐശ്വര്യ നായികയായി എത്തിയതും വാർത്തകളിൽ ഇടം നേടുകയും ഇരുവർക്കും ഇടയിലെ പിണക്കം ശക്തിപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇതിനിടെയാണ് 2007 ൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിക്കുന്നത്.

പ്രിയങ്കയും അഭിഷേകും ദോസ്താന, ദ്രോണ എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഐശ്വര്യയും പ്രിയങ്കയും തമ്മിലുള്ള ഭിന്നത അഭിഷേകും പ്രിയങ്കയും തമ്മിലുള്ള സൗഹൃദത്തേയും ബാധിച്ചിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇതിനിടെ അഭിഷേകിനേയും പ്രിയങ്കയേയും നായകനും നായികയുമാക്കി സഞ്ജയ് ലീല ബൻസാലി ചിത്രമൊരുക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അഭിഷേകുമൊത്ത് അഭിനയിക്കാൻ പ്രിയങ്ക വിസമ്മതിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് പ്രിയങ്ക ചോപ്ര ബോളിവുഡിൽ നിന്നും ഇടവേളയെടുക്കുകയും ഹോളിവുഡിലേക്ക് ചേക്കറുകയുമായിരുന്നു. എന്നാൽ ഇപ്പോഴും പ്രിയങ്കയും ഐശ്വര്യയും തമ്മിലുള്ള ഭിന്നത അവസാനിച്ചിരുന്നില്ല. 2018 ൽ പ്രിയങ്ക നായികയായി പുറത്തിറങ്ങിയ സിനിമയായിരുന്നു ദ സ്‌കൈ ഈസ് പിങ്ക്.

Also Read
പ്രതാപ് പോത്തൻ കെട്ടുമ്പോൾ രാധികയുടെ പ്രായം 17, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ സാധിച്ചില്ല: ആദ്യ ഭര്യ രാധികയുമായി പിരിഞ്ഞതിനെ കുറിച്ച് പ്രതാപ് പോത്തൻ പറഞ്ഞത് ഇങ്ങനെ

ഈ ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് അഭിഷേക് ബച്ചനായിരുന്നു. എന്നാൽ ബച്ചൻ ചിത്രത്തിൽ നിന്നും പിന്മാറി. ഐശ്വര്യയായിരുന്നു അതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിലേക്ക് തിരികെ വരുന്നത്.

കത്രീന കൈഫും ആലിയ ഭട്ടും ചിത്രത്തിൽ പ്രിയങ്കയോടൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫർഹാൻ അക്തർ ആണ് ചിത്രത്തിന്റെ സംവിധായകൻ. അതേസമയം ഐശ്വര്യയും അഭിനയത്തിലേക്ക് തിരികെ വരികയാണ്. 2018 ൽ പുറത്തിറങ്ങിയ ഫന്നേ ഖാൻ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രമായ പൊന്നിയൻ സെൽവനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Advertisement