അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല, മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു ശ്രീലക്ഷ്മി

1337

മിമിക്രി രംഗത്ത് നിന്നുമെത്തി അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രിയ കലാകാരനാണ് കലാഭവൻ മണി. മലയാളക്കരയെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയിരുന്നു മണിയുടെ അപ്രതീക്ഷിത വിയോഗം.

പലപ്പോഴും താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

Advertisements

Also Read
എനിക്ക് വേണ്ടി ശ്രീക്കുട്ടൻ ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്: ഭർത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ലേഖാ ശ്രീകുമാർ

എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.എല്ലാവരേയും ദുഖത്തിലാഴ്ത്തി അദ്ദേഹം വിടപറഞ്ഞിട്ട് 5 വർഷമായി. വീണ്ടുമൊരു മാർച്ച് ആറ് എത്തിയപ്പോൾ കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുന്നിൽ നിൽക്കുകയാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം.

ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഒരേയൊരു മകൾ ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

അച്ഛൻ മരിച്ചിട്ട് 5 വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്.

പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു; അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. മോൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം എന്ന് .

അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെ പോലെ നിനക്ക് നല്ല ൈധര്യം വേണം. കാര്യപ്രാപ്തി വേണം, കുടുംബത്തിലെ കാര്യങ്ങൾ ഒക്കെ ഒറ്റയ്ക്കു നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു.

Also Read
ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ലമുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം, കഴിഞ്ഞ ജന്മത്തിലെന്തോ ബന്ധം ഞങ്ങൾ തമ്മിലുണ്ടാകും: സീമ ജി നായർ

ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞതെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

Advertisement