അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്നാണ് ഇഴയ മകൾ പറയുന്നത്: തുറന്നു പറഞ്ഞ് നിഷാ സരംഗ്

258

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഉപ്പുംമുളകും. ഈ പരമ്പരയിലൂടെ പ്രശസ്തി നേടിയ താരമാണ് നിഷാ സാരംഗ്. ശ്യാമപ്രസാദ് ഒരുക്കിയ അഗ്‌നിസാക്ഷി എന്ന സിനിമയിലൂടെയാണ് നിഷ സാരംഗ് എന്ന നടി അഭിനയരംഗത്തേക്ക് കടക്കുന്നത്.

വർഷങ്ങളായി സഹനടിയായുള്ള റോളുകൾ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയർ ബ്രേക്ക് നൽകിയത്. ഉപ്പും മുളകും എന്ന സീരിയലിന് മുൻപ് നിഷ സാരംഗ് എന്ന നടിയെ അധികം ആർക്കും പരിചയം ഉണ്ടാവില്ല. എന്നാൽ സീരിയലിന് ശേഷം താരത്തെ അറിയാത്ത മലയാളികൾ ഉണ്ടോ എന്ന കാര്യത്തിലാണ് സംശയം.

Advertisements

കാരണം അത്രയധികം ജനഹൃദയത്തിൽ കയറിക്കൂടിയ താരമാണ് നിഷ സാരംഗ് എന്ന ഉപ്പും മുളകിലെ നീലു. തന്ഡറെ സീരിയൽ വിശേഷങ്ങളും കുടുംബ കാര്യങ്ങളും ഒക്കെ ഇപ്പോൾ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. അഭിനേത്രി അനു ജോസഫിന്റെ യുട്യൂബ് ചാലിലാണ് തന്റെ വിശേഷങ്ങൾ പങ്കുവച്ച് നിഷ എത്തിയത്.

ഉപ്പും മുളകിലെ അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ:

കിട്ടാവുന്നതിൽ നിന്ന് ഏറ്റവും മികച്ച പ്രശസ്തി, ഞാൻ ആഗ്രഹിച്ചതിനെക്കാളും കൂടുതലാണ് ഉപ്പും മുളകിൽ നിന്ന് എനിക്ക് ലഭിച്ചത്. ഉപ്പും മുളകും നിർത്തി എന്ന് അധികൃതർ പറഞ്ഞിട്ടില്ല. പക്ഷെ നിർത്തിയ അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്. ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ തന്നെ മനസ്സിൽ ദൈവം തോന്നിപ്പിച്ചിരുന്നു.

ഇതിനെ കുറിച്ച് ബിജു ചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടികളോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സീരിയൽ നിർത്തി വെച്ചപ്പോൾ അധികം ഷോക്ക് തോന്നിയില്ലെന്നും നിഷ പറഞ്ഞു.
അതെസമയം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ രസകരമായ ഉത്തരമാണ് നിഷ നൽകിയത്.

ഇനിയൊരു വിവാഹം കഴിക്കും എന്നോ ഇല്ല എന്നോ പറയാൻ ആകില്ല, കാരണം അത് അബദ്ധമായി മാറും. ഇളയമകൾ എപ്പോഴും പറയാറുണ്ട് അമ്മയെ കെട്ടിച്ചിട്ട് വേണം എനിക്ക് കെട്ടാൻ എന്ന്. ഞാൻ അപ്പോൾ അവളോട് ചോദിക്കും തനിക്ക് കെട്ടി പൊക്കൂടെ എന്ന് നിഷ പറയുന്നു.

പത്തിൽ പഠിക്കുമ്പോഴായിരുന്നു നിഷയുടെ വിവാഹം നടന്നത്. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ കുടുംബ ജീവിത്തിലേക്ക് പ്രവേശിച്ച നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല.
അച്ഛന്റെ ആഗ്രഹപ്രകാരം ആണ് അടുത്ത ബന്ധുവുമായി താരത്തിന്റെ വിവാഹം നടന്നത്.

വിവാഹബന്ധം ഒത്തു പോകാൻ കഴിയാതെ വന്നതോടെ ബന്ധം വേർപിരിഞ്ഞ നിഷയാണ് മക്കളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം. രണ്ട് മക്കളാണ് താരത്തിനുള്ളത്. മകൾ രേവതിയും മരുമകൻ റോണിയും പേരക്കുട്ടി റയാനും ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയായ ഇളയ മകൾ രേവിതയും അടങ്ങുന്നതാണ് താരത്തിന്റെ കൊച്ചു കുടുംബം.

നിരവധി സിനിമകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. ചന്ദ്രോത്സവം, പരുന്ത്, കരയിലേക്ക് ഒരു കടൽദൂരം, മൈ ബോസ്, മാറ്റിനി, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ദൃശ്യം, ലഡു, ലോനപ്പന്റെ മാമോദീസ, കപ്പേള, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ നിഷ അഭിനയിച്ചിട്ടുണ്ട്.

Advertisement