ഒന്നു കാണാൻ ഒരുപാട് നാളായി ആഗ്രഹിച്ച മുഖമാണിത്: ത്രില്ലടിച്ച് അനുക്കുട്ടി

325

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്ക് ന്നെ പ്രോഗ്രാം നിരവധി ആരാധകരാണ് ഉള്ള പരിപാടിയാണ്. മലയാലം മിനി സ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഈ പ്രോഗ്രാം റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ് ഉള്ളത്.

അതേ സമയം ഇപ്പോൾ പ്രേക്ഷകരോട് നിങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന പ്രോഗ്രാം ഏതാണെന്ന് ചോദിച്ചാൽ സ്റ്റാർ മാജിക് ആണെന്നാണ് അവർ പറയുന്നത്. അത്രയേറെ ആളുകൾ നെഞ്ചിൽ ഏറ്റിയിരിക്കുകയാണ് സ്റ്റാർ മാജിക്. നിരവധി താരങ്ങളാണ് സ്റ്റാർ മാജിക്കിൽ അണിനിരക്കാറുള്ളത്.

Advertisements

സീരിയലുകളിൽ കൂടിയും സിനിമയിൽ കൂടിയും പ്രേക്ഷർക്ക് പരിചിതമായ താരങ്ങളാണ് അവർ. ഇവരുടെ പാട്ടും ബഹളവും സ്റ്റാർ മാജിക് ശെരിക്കും ഒരു ഉത്സവം പോലെ ആകാറുണ്ട്. പ്രമുഖ അവതാരകയായ ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതരിപ്പിക്കുന്നത്.

ലക്ഷ്മിയുടെ അവതരണമാണ് സ്റ്റാർ മാജിക്കിനെ കൂടുതൽ ആകർഷകമായി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ട്രോൾ നേരിടുന്ന താരമാണ് അനുകുട്ടി. മിക്കപ്പോഴും സ്റ്റാർ മാജിക്കിൽ ഉള്ളവരും പുറത്തുള്ളവരും അനുകുട്ടിയെ ട്രോളി എത്താറുണ്ട്. അനുകുട്ടിയെ പോലെത്തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തങ്കച്ചൻ.

അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ സ്റ്റാർ മാജിക്കിൽ പാട്ടാണ്. എന്നാൽ ഈ ഇടക്ക് ആ പ്രണയകഥയെ കുറിച്ച് അനുമോൾ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയം അല്ല എന്നും, എനിക്കെന്റെ സഹോദരനെ പോലെയാണ് തങ്കച്ചൻ എന്നും അനുമോൾ പറഞ്ഞിരുന്നു.

വെറുതെ അതിനെ വളച്ചൊടിക്കരുത്. അത് പ്രോഗ്രാമിന് വേണ്ടി ക്രിയേറ്റ് ചെയ്ത ഒന്നാണെന്നും അനുമോൾ പറഞ്ഞിരുന്നു, സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ പങ്കുവക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. മലയാളത്തിന്റെ യുവനടൻ ഉണ്ണിമുകുന്ദൻ സ്റ്റാർമാജിക്കിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ഇപ്പോൽ അനു പറയുന്നത്.

ഉണ്ണി മുകുന്ദന് ഒപ്പമുളള വീഡിയോയും ചിത്രങ്ങളും അനു പങ്ക് വച്ചിട്ടുണ്ട്. ഒരുപാട് സന്തോഷം തോന്നിയ നിമിഷം. കേരളത്തിലെ ഓരോ പെൺകുട്ടികളുടെയും ആരാധനപാത്രമായ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ്. ഉണ്ണി മുകുന്ദൻ. എല്ലാ പെൺകുട്ടികളെയും പോലെ ഞാൻ ആരാധിക്കുന്ന ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച മുഖം.

നമ്മുടെ സ്റ്റർമാജിക്ക് ഷോയിൽ എന്റെ കൺ മുൻപിൽ എത്തിയ നിമിഷം, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം, ഉണ്ണിയേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ കഴിഞ്ഞതിലേറെ ഒരു ഡാൻസ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു. ഒരു ഫാൻ ഗേൾ മൊമെന്റ് എന്ന് തന്നെ പറയാം എന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഉണ്ണിക്ക് ഒപ്പമുള്ള നിമിഷങ്ങൾ അനു പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ നിരവധി പേരാണ് അനുവിന്റെ പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement