മലയാളി കുടുംബസദസ്സുകൾക്ക് മുമ്പിലേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ ഇപ്പോൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ.
പാണ്ഡ്യൻ സ്റ്റോർസ് എന്ന തമിഴ് പരമ്പരയുടെ മലയളം പതിപ്പാണ് സാന്ത്വനം. ഏഷ്യനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് ആരംഭിച്ചത്. 2020 സെപറ്റംബർ 21 ന് സംപ്രേക്ഷണം ആറംഭിച്ച പരമ്പര റേറ്റിങ്ങിൽ മുൻ നിരയിൽ തന്നെയുണ്ട്.
ടെലിവിഷന് റേറ്റിംഗിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന പരമ്പരകളിൽ ഒന്ന് കൂടിയാണ് സ്വാന്തനം. നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്. ഒരു കുടുംബത്തിന്റെ കഥ പറയുന്ന ഈ സീരിയൽ നിർമ്മിക്കുന്നത് നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും ചേർന്നാണ്.
ഈ സീരിയലിൽ നായികയായി എത്തുന്നതും ചിപ്പിതന്നെയാണ്. സാന്ത്വനം എന്ന കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഭർത്തവിന്റെ സഹോദരന്മാരെ മക്കളെ പോലെ കാണുന്ന ഏട്ടത്തിയുടേയു അനിയന്മാരുടേയും കഥയാണ് സാന്ത്വനം. പരമ്പരയിൽ പ്രധാന വേഷത്തിലെത്തുന്നത് ചിപ്പിയും രാജീവ് ചന്ദ്ര ശേഖറുമാണ്.
സാന്ത്വനം സീരിയലിലെ കണ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞിരിക്കുകയാണ്. അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേ സമയം താരത്തിന്റെ അഭിമുഖങ്ങൾ എല്ലാം ഇപ്പോൾ ഏറെ വൈറലാകുന്നുണ്ട്. അച്ചുവിന്റെ സോഷ്യൽ മീഡിയ ഫോളോവെഴ്‌സിന്റെ എണ്ണവും ഇപ്പോൾ കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ കണ്ണൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തം സഹോദരിക്ക് ഒപ്പമുള്ള ചിത്രങ്ങളും അതിനു അച്ചു നൽകിയ ക്യാപ്ഷനും ആണ് സാന്ത്വനം ആരാധകർ ഏറ്റെടുത്തത്. ചുമ്മാതല്ല ഞാൻ തലതിരിഞ്ഞ് പോയത് എന്ന് തുടങ്ങി നിരവധി ക്യാപ്ഷനുകളിലൂടെയാണ് അനുജത്തി കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ അച്ചു പങ്ക് വച്ചത്.
അതേ സമയം വളരെ കാലത്തെ പരിശ്രമത്തിനു ശേഷമാണ് തനിക്ക് ഇങ്ങനെ ഒരു വേഷം കിട്ടിയത് എന്ന് അച്ചു പറഞ്ഞിരുന്നു. തന്റെ കഥാപാത്രത്തെ എല്ലാവരും സ്വീകരിച്ചതിനു ഒരുപാട് നന്ദി ഉണ്ടെന്നും അച്ചു വ്യക്തമാക്കിയിരുന്നു. സാന്ത്വനത്തിന്റെ കഥ കേട്ടപ്പോഴേ ഈ പരമ്പര പ്രേക്ഷകർക്ക് ഇഷ്ടമാവുമെന്ന് ഉറപ്പിച്ചിരുന്നു.
ആ കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്കകളൊക്കെ തുടക്കത്തിൽ അലട്ടിയിരുന്നുവെന്നും അച്ചു മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.