ഇപ്പോൾ ഞാൻ ബേബിയല്ല നായികയാകാൻ ഒരുങ്ങുകയാണ്: നയൻതാര ചക്രവർത്തി

105

ബാലതാരമായി സിനിയലെത്തി പിന്നീട് നായികാ നിരയിലേക്കെത്തിയ കുതിച്ച താരസുന്ദരിമാർ നിരവധിയാണ് മലയാള സിനിമയിൽ. ശാലിനി, ശാമിലി, കാവ്യാ മാധവൻ, നസ്രിയ, സനുഷ, ശാമിലി, കാവ്യാ മാധവൻ, മഞ്ജിമ അങ്ങനെ പോകുന്നു ആ നീണ്ട നിര.

അക്കൂട്ടത്തിലേക്ക് എത്തുന്ന പുതിയ താരമാണ് നയൻതാര ചക്രവർത്തി മലയാളികളുടെ സ്വന്തം ബേബി നയൻതാര. ഒരുപക്ഷെ നയൻതാര ചക്രവർത്തി എന്ന് പറഞ്ഞാൽ ചിലപ്പോൾ പ്രേക്ഷകർക്ക് മനസിലായെന്ന് വരില്ല എന്നാൽ ബേബി നയൻതാര എന്ന് പറഞ്ഞാൽ മനസിലാകാത്തവർ ഉണ്ടാകാനിടയില്ല.

Advertisements

രണ്ടര വയസ്സ് മാത്രമുള്ളപ്പോൾ മലയാള സിനിമയിലേക്കെത്തിയ കുട്ടി കുറുമ്പിയെ ഒരിക്കൽ കണ്ടവർ ആരും തന്നെ മറക്കാനിടയില്ല. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ആയിരുന്നു ബേബി നയൻതാരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. നയന്താരക്ക് രണ്ടര വയസുള്ളപ്പോൾ ആണ് സെൻസേഷൻസ് എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.

ഇത് കണ്ടിട്ട് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലേക്ക് ടൈറ്റിൽ സോങ് അഭിനയിക്കാൻ വിളിക്കുകയും അതുവഴി നയൻതാര സിനിമയിലേക്ക് എത്തുകയുമായിരുന്നു. 2002 ഏപ്രിൽ 20 ന് ജനിച്ച നയൻതാര തിരുവനന്തപുരം സ്വദേശിനിയാണ്. മനിനാഥ് ചക്രവർത്തിയുടെയും ബിന്ദു മണിനാദത്തിന്റെയും മകളാണ് നയൻതാര. ഇയാൻ ചക്രവർത്തി എന്ന ഒരു ഇളയ സഹോദരനും നയൻതാരയ്ക്കുണ്ട്.

തന്റെ 3ാം വയസ്സിൽ അവൾ കരിയർ ആരംഭിച്ച താരം കൂടിയാണ് നയൻതാര. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്‌കൂളിൽ രണ്ടാം ക്ലാസ് വരെ പഠിച്ച ശേഷം കൊച്ചിയിലേക്ക് താമസം മാറ്റി അവിടെ ത്രിപ്പുണിത്തുറയിലെ ചോയ്‌സ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കിലുക്കം കിളുകിലുക്കം, സ്വർണം, ലൌദ് സ്പീക്കർ, ട്രിവാൻഡറം ലോഡ്ജ്, മറുപടി എന്നിവ നയൻതാരയുടെ ശ്രദ്ധേയമായ സിനിമകളാണ്.

ചെന്നൈ സിൽക്‌സ്, ആർഎംകെവി സിൽക്‌സ്, സിൽവർ സ്റ്റോം പാർക്കുകൾ തുടങ്ങി നിരവധി പരസ്യങ്ങളിൽ നയൻതാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്.

ഫോട്ടോകൾക്ക് മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയിലേക്ക് തിരികെ എത്തുന്നതിന്റെ മുന്നോടി ആയാണ് ഈ ഫോട്ടോഷൂട്ടുകൾ. തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നയൻതാര പറയുന്നു.

ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ നായിക അല്ലെങ്കിൽ പോലും താൻ അത് സ്വീകരിക്കും എന്നും നയൻതാര പറഞ്ഞു. ഏറ്റവും ഒടുവിൽ മറുപടി എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിക്കുന്നത്. ചിത്രത്തിൽ റഹ്മാന്റേയും ഭാമയുടെയും മകളായാണ് താരം അഭിനയിച്ചത്. മികച്ച വേഷത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം ഇപ്പോൾ.

Advertisement