ഈ ചിത്രത്തിൽ പ്രണവുണ്ട്, കണ്ടുപിടിക്കാൻ കഴിയുമോ: ഹൃദയത്തിലെ സ്റ്റിൽ പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

25

താരചക്രവർത്തി മോഹൻലാലിന്റെ മകനും മലയാളത്തിലെ യുവതാരവുായ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രം ഹൃദയം അണിയറയിൽ ഒരുങ്ങുകയാണ്. ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഹൃദയത്തിലെ അണിയറ പ്രവർത്തകരും അഭിനേതാക്കളും ചേർന്ന് കൈ ഉയർത്തി ആർത്തുവിളിക്കുകയാണ് ചിത്രത്തിൽ. വിനീത് ശ്രീനിവാസൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകർക്കിടയിൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Advertisements

പ്രണവിനെ അന്വേഷിക്കുന്നവരോട്, ചിത്രത്തിൽ പ്രണവുണ്ട്. കണ്ടുപിടിക്കാൻ ശ്രമിക്കൂ’ എന്ന അടിക്കുറിപ്പിലാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുകളിൽ നിന്നുള്ള ചിത്രമായതിനാൽ എല്ലാവരുടേയും മുഖം വ്യക്തമല്ല.

അതിനാൽ തന്നെ വലിയ ചർച്ച തന്നെയാണ് പോസ്റ്റിന് അടിയിൽ നടക്കുന്നത്. പല ആരാധകരും പലരേയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രേ ടീഷർട്ട് അണിഞ്ഞ് സൈഡിൽ നിൽക്കുന്ന ആളാണ് പ്രണവ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ടേബിളിന് മുകളിൽ കയറി നിന്ന് ഫോട്ടോ എടുക്കുന്നയാളും സംശയനിഴലിലാണ്.

അതേ സമയം കൂട്ടത്തിലെ ഏക ഇടംകൈയനാണ് പ്രണവ് എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നിങ്ങൾ ഫോട്ടോ എടുക്കാൻ നിന്ന ഗ്യാപ്പിൽ പുള്ളി ഹിമാലയത്തിൽ പോയിട്ടുണ്ടാകും എന്നുള്ള രസികൻ കമന്റുകളും ഇതിനൊപ്പം ലഭിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ചർച്ചകൾ പൊടിപൊടിക്കുകയാണ്.

Advertisement