വഴങ്ങിയാൽ അവസരം തരാം, സൂപ്പർതാരത്തിന്റെ മകളായിട്ടും തന്നോട് ചയ്തത് ഇങ്ങനെ: ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി വരലക്ഷ്മി ശരത്കുമാർ

104

വഴങ്ങാമോ അവസരംതരാം എന്നുപറഞ്ഞ് പലരും പുറകേവരും. അപ്പോൾ മുഖത്ത് നോക്കി നോ എന്നുപറഞ്ഞ് തിരിഞ്ഞ് നടക്കാനാകണം. അങ്ങനെ പറയാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് വേണ്ടത്. പറയുന്നത് തെന്നിന്ത്യൻ താരം വരലക്ഷ്മി ശരത്കുമാർ.

തമിഴകത്തെ സൂപ്പർതാരവും രാഷ്ട്രീയനേതാവുമായ ശരത്കുമാറിന്റെ മകളായിട്ടും സിനിമാക്കാരിൽനിന്ന് ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറയാൻ താരം പണ്ടേ മടിച്ചിട്ടില്ല. ദുരനുഭവങ്ങൾ സ്ത്രീകൾ തുറന്നുപറയുന്ന മീടൂ പ്രസ്ഥാനത്തിന് തെന്നിന്ത്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി.

Advertisements

ചലച്ചിത്രബന്ധമുള്ള കുടുംബത്തിൽനിന്നായിട്ടുപോലും ദുരുദ്ദേശ്യത്തോടെ പലരും സമീപിച്ചു. അവരുടെ സംഭാഷണത്തിന്റെ ഫോൺരേഖ എന്റെ കൈവശമുണ്ട്. നോ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ നിരവധി സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു.

പക്ഷേ നിലപാട് മയപ്പെടുത്താൻ തയ്യാറായില്ല. ഇപ്പോഴെന്റെ 25 സിനിമ പുറത്തിറങ്ങി. 29ാമത്തെ സിനിമയുടെ കരാറും ഇപ്പോൾ ഒപ്പിട്ടു കഴിഞ്ഞദിവസം ടെലിവിഷൻ അഭിമുഖത്തിൽ താരം പറഞ്ഞു. വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടാൻ സ്ത്രീകൾ തയ്യാറാകണം. ചിലർ അവസരങ്ങൾക്കുവേണ്ടി വഴങ്ങിക്കൊടുക്കുകയും അവസരങ്ങൾ കുറയുമ്പോൾ പരാതിപ്പെടുകയുംചെയ്യാറുണ്ട്.

എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനം എടുക്കേണ്ടത് സ്ത്രീയാണ്. നോ പറയാൻ ധൈര്യം ആവശ്യമാണ്. അവസരങ്ങൾ കുറഞ്ഞാലും പൊരുതി മുന്നേറാനുള്ള ചങ്കൂറ്റംവേണം’വരലക്ഷ്മി പറഞ്ഞു.

പോടാ പോടി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം, ശക്തമായ സ്ത്രീകഥാപാത്രങ്ങളെ ഇതിനോടകം അവതരിപ്പിച്ചു. മമ്മൂട്ടിയുടെ കസബയിലൂടെ മലയാളത്തിൽ അരങ്ങേറി. ബാലയുടെ തറൈ തപ്പട്ടൈയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. സർക്കാർ, സണ്ടക്കോഴി-2 തുടങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് കഥാപാത്രങ്ങളും ശ്രദ്ധനേടി.തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ പുറത്തുവരാനുണ്ട്.

Advertisement