ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് ദീപിക പദുക്കോൺ. യുവ നടൻ രൺവീർ സിംഗിനെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. 2018 നവംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിംഗും . വിവാഹത്തിന് ശേഷവും സിനിമയുടെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് ഇരുവരും. മുൻപ് ഒരിക്കൽ ദീപികയും രൺവീറും ഒരുമിച്ച് ഒരു പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചടങ്ങിൽ രൺവീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ഇരുവരുടെയും ആരാധകർ ആവേശത്തോടു കൂടി ഏറ്റെടുത്തിരുന്നു. രൺബീറിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപികയുടെ മറുപടി. രൺവീർ കുളിക്കാൻ ഒരുപാട് സമയം എടുക്കും ഒരുങ്ങാനും.
എന്തിന് രാത്രി ഉറങ്ങാൻ കിടപ്പറയിൽ എത്താൻ പോലും വൈകുമെന്നും ദീപിക പദുക്കോൺ പറയുന്നുു. ദീപികയുടെ വാക്കുകൾ കേട്ട് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ കാണികളും ആർത്ത് ചിരിച്ചിരുന്നു. അതേ സമയം പത്താൻ എന്ന ചിത്രമാണ് ദീപികയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
ബോളിവുഡിന്റെ കിങ്ങ് ഖാൻ നായകനായ ഈ സിനിമ 1000 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ സിനമയിലെ വേഷത്തിലൂടെ ദീപികയും ചില വിവാദങ്ങളിൽ പെട്ടിരുന്നു. ദീപിക കാവി കളർ ഉള്ള അടിവസ്ത്രം ധരിച്ചു എന്ന് ആരോപിച്ച് സംഘപരവാർ സംഘടനകൾ ആയിരുന്നു ചിത്രത്തിന് എതിരെ വന്നത്.