മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സൂര്യ ടിവിയിലെ ജനപ്രിയ പരമ്പരയായ സ്വന്തം സുജാത. പ്രമുഖ സിനിമാ സീരിയൽ നടി ചന്ദ്ര ലക്ഷ്മണും നടൻ കിഷോർ സത്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരിയൽ 300 എപ്പിസോഡുകൾ എന്ന നാഴികക്കല്ല് പൂർത്തിയാക്കിയിരിക്കുകയാണ് ഇപ്പോൾ.
ഇപ്പോൾ ഇതാ ഈ സീരിയലിന്റെ പിന്നണിയിൽ നടന്ന കാര്യങ്ങളും ഇത്രയുംകാലം നീണ്ട യാത്രയെ കുറിച്ചും മനസ്സുതുറന്നു രംഗത്ത് എത്തിയിരിക്കുകയാണ് നടി ചന്ദ്ര ലക്ഷ്മൺ. പരമ്പരയിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട മികച്ചതെന്നു തോന്നിയ സീൻ ഏതാണെന്നും ചാനൽ പുറത്ത് വിട്ട പുതിയ വീഡിയോയിലൂടെ ചന്ദ്ര വ്യക്തമാക്കുന്നു. ഹായ് ഞാൻ ചന്ദ്ര, നിങ്ങളുടെ സുജാത. ഒരു സീൻ മാത്രം എടുത്ത് പറയാൻ തനിക്ക് പറ്റില്ല.
കാരണം തുടക്കത്തിൽ ഞാൻ ആസ്വദിച്ച് ചെയ്ത ഒരുപാട് മനോഹരമായ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നെ സീരിയലിൽ തുടക്കത്തിൽ തന്നെ ഒരുപാട് സ്പെഷ്യൽ സീനുകൾ ഉണ്ടായിരുന്നു. ഒരിക്കലും താൻ വിറകടുപ്പിൽ പാചകം ചെയ്യുകയോ പശുവിനെ കുളിപ്പിക്കുയോ ചെയ്തിരുന്നില്ല. അതൊക്കെയാണ് സീരിയലിന്റെ തുടക്ക കാലത്ത് എനിക്ക് ചെയ്യേണ്ടി വന്നത്. അത് വേറിട്ടൊരു അനുഭവം ആയിരുന്നു എന്നാണ് നടി പറയുന്നത്.
ചന്ദ്ര ലക്ഷ്മണിന്റെ വാക്കുകൾ ഇങ്ങനെ:
സ്വന്തം സുജാതയെ സംബന്ധിച്ച് മറക്കാനാവാത്തതും വികാര നിർഭരമായി തോന്നിയ ചില സ്വീകൻസുകളും ഉണ്ടായിരു ന്നതായിട്ടും ചന്ദ്ര പറയുന്നു. അതിലൊന്ന് വീട് വിട്ട് താൻ പുറത്തേക്ക് പോവുന്നതാണ്. അത് വലിയൊരു സ്വീകൻസ് ആയിരുന്നു. ഭയങ്കര ഇമോഷണലായി പോയി.
സീരിയലിലെ മഹിളമണിയായി അഭിനയിച്ച നടി പ്രിയയും താനുമൊക്കെ ശരിക്കും കരഞ്ഞ് പോയി. അത്രയും മനോഹരമായ ഡയലോഗുകളും ഉണ്ടായി. സംവിധായകൻ നല്ല സ്പേസ് തരികയും ചെയ്തിട്ടുണ്ട്. ആദം ജോണിനൊപ്പം ചേർന്നിട്ടുള്ള ചില രംഗങ്ങളും നന്നായി എന്നാണ് തോന്നുന്നത്.
ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ആണ്. നല്ല സൗഹൃദവും ഉണ്ടായിരുന്നു. അപ്പോഴാണ് പരസ്പരം സ്പെഷ്യൽ ആണെന്നൊക്കെ തോന്നിയത്. സീരിയലിലെ താരങ്ങൾ തമ്മിൽ നല്ല സ്നേഹമാണ്. ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. നായകനായ കിഷോർ സത്യയെ ഇതിന് മുൻപും തനിക്ക് അറിയാമായിരുന്നു. ബാക്കി ഉള്ളവരെ സുജാതയിലൂടെയാണ് പരിചയപ്പെട്ടെങ്കിലും ഇപ്പോൾ അടുത്ത ബന്ധമാണുള്ളതെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.
അതേ സമയം ചന്ദ്ര ലക്ഷ്മൺ എന്ന നടിയുടെ പ്രൊഫഷണൽ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സ്വന്തം സുജാത എന്ന സീരിയലിലൂടെ നടന്നില്ലെങ്കിലും വ്യക്തിജീവിതത്തിൽ അങ്ങനെ ഉണ്ടായി എന്നതാണ് ശ്രദ്ധേയം. സീരിയലിലെ നായകനായ ടോർച്ച് ക്രിസ്റ്റിയും ചന്ദ്രയും അടുത്തിടെയാണ് വിവാഹിതരായത്.
ഇരുവരും സീരിയലിലെ ലൊക്കേഷനിൽ നിന്നാണ് കണ്ടുമുട്ടുന്നതും അടുപ്പത്തിൽ ആവുന്നതും. ഒടുവിൽ വിവാഹം കഴിക്കുകയും ചെയ്തു. ചന്ദ്രയുടെ ജീവിതത്തിൽ നടന്ന ഏറ്റവും സന്തോഷകരമായ കാര്യം സ്വന്തം സുജാത തന്നെ ആയിരുന്നു. ജീവിതത്തിൽ ഒരുപാട് സർപ്രൈസുകൾ നടന്ന ലൊക്കേഷനും ഇതു തന്നെയാണെന്നാണ് നടി പറയുന്നത്. മലയാളം ടെലിവിഷനിലേക്ക് താൻ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
Also Read
ഗോഡ് ഈസ് ഗ്രേറ്റ്; ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ശ്രദ്ധ നേടി നാദിർഷയുടെ പോസ്റ്റ്
സീരിയലിലെ സഹനടനുമായി പ്രണയത്തിലായതും അതിനുശേഷം വിവാഹം കഴിക്കുന്നതും എല്ലാം ചേർന്ന് തന്റെ ജീവിതത്തിൽ വഴിത്തിരിവുകൾ നിറഞ്ഞതായിരുന്നു ഈ സീരിയൽ. കോവിഡ് കാലത്തായിരുന്നു സീരിയലിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പ്രയാസകരമായ സമയത്ത് സന്തോഷത്തിലായിരിക്കാൻ തനിക്ക് സാധിച്ചെന്നും നടി വ്യക്തമാക്കുന്നു.