ഇന്ത്യ മുഴുവൻ ആരാധകർ ഉണ്ടായിരുന്ന, ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരിൽ ഒരാളാണ് മനീഷ കൊയ്രാള. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് തൊണ്ണൂറുകളിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്ന മനീഷ.
ഖാമോഷി, ദിൽ സെ തുടങ്ങി ഒരുപാട് ഹിറ്റുകൾ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള താരത്തിന്റെ സിനിമകളിലെ പ്രകടനം പോലെ തന്നെ മവ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞതായിരുന്നു മനീഷയുടെ വ്യക്തിജീവിതം.
മനീഷയുടെ പ്രണയവും എന്നും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മനീഷയുടെ പ്രണയങ്ങളിൽ ഏറ്റവും വലിയ വിവാദമായിരുന്നു നടൻ നാനാ പടേക്കറുമായുള്ളത്. ഇരുവരും പ്രണയത്തിലാകുമ്പോൾ നാനായ്ക്ക് മനീഷയേക്കാൾ 20 വയസ് കൂടുതൽ ഉണ്ടായിരുന്നു.
വിവാഹിതനുമായിരുന്നു നാന. നാനായും മനീഷയും പരിചയപ്പെടുന്നത് 1996ൽ അഗ്‌നിസാക്ഷി എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടെ ആയിരുന്നു. വിവേക് മുഷ്റാനുമായുള്ള പ്രണയ തകർച്ചയിലൂടെ കടന്നു പോവുകയായിരുന്നു മനീഷ അപ്പോൾ. മനീഷയും നാനായും അധികം വൈകാതെ തന്നെ അടുപ്പത്തിലാവുകയായിരുന്നു.
Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ
സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ഇരുവരും തമ്മിൽ പ്രണയം ആരംഭിച്ചു. എന്നാൽ തങ്ങളുടെ പ്രണയം ലോകത്തെ അറിയിക്കാൻ അവർ ഒരുക്കമായിരുന്നില്ല. പ്രണയത്തെ ഇരുവരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു ചെയ്തത്. അഗ്‌നി സാക്ഷിയ്ക്ക് ശേഷം ഇരുവരും പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ഖാമോഷിയിൽ വീണ്ടും ഒരുമിച്ചു. ഇതോടെ ഓഫ് സ്‌ക്രീനിലെ ഇരുവരുടേയും അടുപ്പവും വാർത്തകളിൽ ഇടം നേടി.
രഹസ്യമായി വച്ചിരുന്ന പ്രണയം ചർച്ചയായി മാറിയതോടെ താരങ്ങൾക്ക് പരസ്യമായി തന്നെ പ്രണയം സമ്മതിക്കേണ്ടി വന്നു. മനീഷയായിരുന്നു താനും നാനയും പ്രണയത്തിലാണെന്ന വാർത്ത ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നാലെ നാനായും പ്രണയം സമ്മതിച്ചു. ഈ സമയത്ത് നാനയും ഭാര്യ നീലകാന്തിയും അകന്ന് താമസിക്കുകയായിരുന്നു. പ്രതീക്ഷിച്ചത് പോലെ അത്ര സുഖകരമായിരുന്നില്ല നാനയുടേയും മനീഷയുടേയും പ്രണയം.
ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുകളുണ്ടാകുമായിരുന്നു. രണ്ടു പേരും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരുന്നു. പ്രണയമുണ്ടെങ്കിലും മനീഷയെ വിവാഹം കഴിക്കാൻ നാന തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിട്ടിരുന്നു. ഇതിനിടെ നാനായ്ക്ക് നടി ആയിഷ ജുൽക്കയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ നാനായും മനീഷയും പിരിയുകയായിരുന്നു.
നാനായേയും ആയിഷയേയും അടച്ചിട്ട മുറിയിൽ വച്ച് മനീഷ കണ്ടുവെന്നും ഇതാണ് പിരിയാൻ കാരണമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. മനീഷ ആയിഷയോട് പൊട്ടിത്തെറിച്ചുവെന്നും തന്റെ പുരുഷനെ വെറുതെ വിടാൻ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. അതേസമയം നാനായും ആയിഷയും പ്രണയ വാർത്തകളെ നിരസിക്കുകയായിരുന്നു.
എന്തായാലും നാനായും മനീഷയും പിരിഞ്ഞു. പിന്നീടൊരിക്കൽ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ താൻ മനീഷയെ മിസ് ചെയ്യുന്നുണ്ടെന്ന് നാനാ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും സെൻസിറ്റീവായ നടിയാണ് അവൾ. ഒരു കസ്തൂരി മാനിനെ പോലെയാണ് അവൾ. എല്ലാർക്കുമൊപ്പം ഓടേണ്ടതില്ലെന്ന് അവൾ തിരിച്ചറിയണം വേണ്ടതെല്ലാം അവൾക്കുണ്ട്.
അവൾ സ്വയം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് കണ്ണുനീർ അടക്കാനാകുന്നില്ല. ബ്രേക്ക് അപ്പ് എന്നത് വളരെ സങ്കീർണമായൊരു ഘട്ടമാണ്. ആ വേദന മനസിലാക്കാൻ അനുഭവിക്കണം. ഞാൻ കടന്നു പോയ വേദന എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ മനീഷയെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു നാനാ പറഞ്ഞത്.