മലയാള സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയ താരമായി മാറിയ നടിയാണ് ശരണ്യ മോഹൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി മാറിയ ശരണ്യ വിവാഹിത ആയതോടെ അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശരണ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. രണ്ട് മക്കളായ അന്നപൂർണ്ണിയുടെയും അനന്തപദ്മനാഭന്റെയും വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. താരത്തിന്റെ ഭർത്താവ് ഡോക്ടർ അരവിന്ദ് കൃഷ്ണനും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ
അരവിന്ദും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ്. ശരണ്യയ്ക്ക് എതിരെ നടക്കാറുള്ള സൈബർ ആക്രമണങ്ങൾക്ക് വായടപ്പൻ മറുപടികൾ വീഡിയോയിലൂടെ നൽകിയും അരവിന്ദ് കൈയ്യടി നേടിയിട്ടുണ്ട്. കലാകാരൻ കൂടിയായ അരവിന്ദ് ഡോക്ടറാണ്.
2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ടിക് ടോക് വീഡിയോകളിലൂടെ താര ദമ്ബതികൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാമുള്ള ശരണ്യയുടെ തുറന്നു പറച്ചിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ വിശേഷങ്ങളും പ്രണയത്തെ കുറിച്ചും ശരണ്യയും അരവിന്ദും മനസ് തുറന്നത്. നാട്ട് നടപ്പ് അനുസരിച്ച് താലികെട്ടി ഭർത്താവിനൊപ്പം പോകുമ്പോൾ പെൺകുട്ടികൾ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും എല്ലാം കെട്ടിപ്പിടിച്ച് കരയുന്നതും ഒരു ആചാരം പോലെ തന്നെയാണ്.
എന്നാൽ തന്റെ കല്യാണത്തിന് ആ ഒരു കരച്ചിൽ താൻ മറന്ന് പോയതെന്നും ശരണ്യ മോഹൻ പറയുന്നു. ഷോയിൽ സ്വാസിക വിവാഹത്തിന്റെ വീഡിയോ കാണിച്ച് താരദമ്പതികളോട് ഓർമ്മ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ശരണ്യയും അരവിന്ദും വിവാഹത്തിനിടയിൽ നടന്ന രസകരമായ സംഭവങ്ങൾ പങ്കുവെച്ചത്.
വീഡിയോയിൽ അനിയത്തിയും അച്ഛനും ഒക്കെ കരയുമ്പോൾ ശരണ്യ വളരെ സന്തോഷത്തോടെ റ്റാറ്റ പറഞ്ഞ് പോകുകയായിരുന്നു. അതെന്താ കരയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ. സത്യത്തിൽ കാറിൽ കയറിയപ്പോഴാണ് കരഞ്ഞില്ലല്ലോ എന്ന് ഓർത്തത് എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.
പിന്നെ നാലാം കല്യാണത്തിന് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുവരുമല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നു ഐന്നാണ് ശരണ്യ പറഞ്ഞത്. കണ്ടു പരിചയപ്പെട്ടു വിവാഹത്തിലെത്തി. വിവാഹ ശേഷമാണ് പ്രണയിച്ചത്. കെമിസ്ട്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ശരണ്യയെ അരവിന്ദ് കാണുന്നത്.
ചിത്രത്തിന്റെ എഡിറ്റർ അരവിന്ദിന്റെ സുഹൃത്ത് ആയിരുന്നു. കല്യാണം കഴിക്കാം എന്ന പ്രപ്പോസ് മുന്നോട്ട് വെച്ചത് അരവിന്ദ് തന്നെയാണ്. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. സിനിമയെ അത്ര ഗൗരവമായിട്ടൊന്നും കണ്ടിരുന്നില്ല. ചെറുപ്പം മുതൽ ലൊക്കേഷനിൽ തന്നെ.
അതുകൊണ്ട് അത്ര പക്വത മാത്രമെ ഉണ്ടായിരുന്നുള്ളൂ. വെണ്ണിലാ കബടി കുഴു എന്ന ചിത്രമൊക്കെ കഴിഞ്ഞപ്പോഴാണ് ഇനി സിനിമയേയും അഭിനയത്തേയും സീരിയസ് ആയി എടുക്കാം എന്ന് കരുതിയത്. പക്ഷെ അപ്പോഴേക്കും വിവാഹം കഴിഞ്ഞു. കല്യാണത്തിന് അരവിന്ദും കുടുംബവും പ്രതീക്ഷിച്ചത് ഒരു 300 പേരെയാണ്.
പക്ഷെ വന്നത് 3000 പേരായിരുന്നു തമിഴ് നടൻ വിജയ് കല്യാണത്തിന് വരും എന്ന ഗോസിപ്പ് ആരോ പരത്തിയത് കാരണം ആളുകൾ കൂടുകയായിരുന്നു. വിജയിയേയും ധനുഷിനേയും എല്ലാം കല്യാണത്തിന് വിളിച്ചിരുന്നു. എന്നാൽ അവർക്ക് എത്തപ്പെടാൻ സാധിച്ചില്ല.