അൻപത് ദിവസത്തോളം വർക്ക് ചെയ്ത ആ സൂപ്പർഹിറ്റ് സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലം വെറും പതിനായിരം രൂപ ആയിരുന്നു: വെളിപ്പെടുത്തലുമായി വിനയ് ഫോർട്ട്

129

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോർട്ട്. തുടർന്ന് വില്ലനായും സഹനടനായും പിന്നീട് നായക വേഷങ്ങളിലും തിളങ്ങി താരത്തിന് മയാള സിനിമയിൽ തേെന്റതായ ഒരു സ്ഥാനം നേടിയെടുക്കൻ കഴിഞ്ഞു.

ഋതുവിന് ശേഷം അഭിനയിച്ച സിബി മലയിൽ സംവിധാനം ചെയ്ത അപൂർവ്വരാഗം എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് നടൻ കാഴ്ചവെച്ചത്. അപൂർവ്വ രാഗത്തിന് പിന്നാലെ നിരവധി ചിത്രങ്ങളിൽ വിനയ് ഫോർട്ട് ഭാഗമായി.

Advertisements

നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ നടൻ സിനിമകളിൽ എത്തിയിരുന്നു. അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം പോലുളള സിനിമകളിലെ വേഷം വിനയ് ഫോർട്ടിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറി.

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് വിനയ് ഫോർട്ടിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. കഴിഞ്ഞ വർഷമായിരുന്നു സിനിമ റിലീസ് ചെയ്തത്. 2019ൽ പുറത്തിറങ്ങിയ തമാശ നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു.

ചിത്രത്തിൽ ശ്രീനിവാസൻ മാഷ് എന്ന അധ്യാപകന്റെ റോളിലാണ് നടൻ എത്തിയത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ പ്രതിഫലം കിട്ടാതെ പോയ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിനയ് ഫോർട്ട്.

അൻപതോളം ദിവസം വർക്ക് ചെയ്തിട്ടും സൂപ്പർഹിറ്റായ ഒരു ചിത്രത്തിൽ നിന്ന് പതിനായിരം രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചതെന്നും വിനയ് ഫോർട്ട് പറയുന്നു. അഭിനയിച്ചിട്ട് കാശ് കിട്ടാതെ പോയ ഒരുപാട് സിനിമകളുണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.

ഒരു പുതുമുഖ നടന്റെ ആദ്യ രണ്ട് വർഷം എന്നൊക്കെ പറയുന്നത് അത്തരം നഷ്ടങ്ങളുടേത് കൂടിയാണ്. അൻപത് ദിവസം വർക്ക് ചെയ്തിട്ട് സൂപ്പർഹിറ്റായ സിനിമയിൽ നിന്ന് പതിനായിരം രൂപ കിട്ടിയ സംഭവമുണ്ട്, നടൻ പറയുന്നു. അതൊക്കെ സിനിമയുടെ ഭാഗമാണ്. കോടിക്കണക്കിന് ആളുകളിൽ നിന്ന് എത്ര പേർക്കാണ് സിനിമയിൽ അവസരം കിട്ടുന്നത്.

അങ്ങനെ ഭാഗ്യം കിട്ടുന്ന അവസരത്തിൽ ഞാൻ അത് ചെയ്തില്ല. ഇങ്ങനെ ചെയ്യില്ല എന്നൊന്നും കലാകാരൻ പറയരുത്. കിട്ടുന്നതെന്തും ചെയ്യാനുളള മനസ് ആക്ടർക്ക് ഉണ്ടാകണം. ഞാൻ ആ കൂട്ടത്തിൽപ്പെടുന്ന വ്യക്തിയാണ്. സിനിമയിൽ അവസരങ്ങൾ ചോദിച്ചു നടന്നിട്ടുണ്ട്. അവഗണന നേരിട്ടിട്ടുണ്ട്.

അങ്ങനെ കുറെയധികം പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയിൽ നിലനിൽക്കാൻ ഒരു സ്പേസ് ഉണ്ടാക്കുന്നത്. ആ അവസരത്തിൽ എന്ത് വന്നാലും ചെയ്യുക എന്നതാണ് എന്റെ രീതി. അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞു.

Advertisement