ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് രാജീവ് പിളള. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത് തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ജോൺ എബ്രഹാം നായകനായെത്തുന്ന ബോളിവുഡ് ചിത്രം സത്യമേവ ജയത 2ലാണ് രാജീവ് ഇപ്പോൾ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകനാണ് താനെന്ന് പറയുകയാണ് രാജീവ് പിളള ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാജീവ് പിള്ളയുടെ തുറന്നു പറച്ചിൽ.
ഒരു സിനിമയിൽ മാത്രമാണ് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുളളുവെന്നും എന്നാൽ മമ്മൂട്ടിയ്ക്ക് തന്നെ പരിചയമുണ്ടെന്നും രാജീവ് പറയുന്നു. ഒരു ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന എന്നെ ഭക്ഷണപ്രിയനായ ഞങ്ങളുടെ നിർമ്മാതാവ് കളിയാക്കി.
അന്ന് മമ്മൂക്കയാണ് രക്ഷിച്ചത്. നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയും ഞാനും ഒരേ ജിമ്മിൽ ആണ് പോകുന്നത്.
സിനിമ ചിത്രീകരണ സമയത്തു പോലും അദ്ദേഹം വ്യക്തമായ ഡയറ്റ് എടുക്കുന്നയാളാണ്. മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകനാണ് ഞാൻ. പതിനെട്ടാം പടി എന്ന സിനിമയിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചത്. ചിത്രീകരണ സമയത്ത് മമ്മൂട്ടി നിരവധി ഉപദേശങ്ങൾ തന്നിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. മമ്മൂക്കയ്ക്കൊപ്പം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ വളരെയേറെ ആശങ്കയിൽ ആയിരുന്നു. അങ്ങനെ മമ്മൂക്കയുടെ അടുത്തു പോയി കാര്യം പറഞ്ഞു.
അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ പറയുകയും ചെയ്തുവെന്നു രാജീവ് പിള്ള വ്യക്തമാക്കി.