ശോഭനയ്ക്ക് പണികൊടുക്കാൻ ചെയ്തതാണ് പക്ഷേ കെണിയിൽ വീണത് അവരുടെ അമ്മയാണ്: ജയറാമിന്റെ വെളിപ്പെടുത്തൽ

151

മിമിക്രി രംഗത്തുനിന്നും എത്തി മലയാളസിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ ആകമാനം പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ജയറാം. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഉൾപ്പടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ് ജയറാം.

താൻ അഭിനയരംഗത്തേക്ക് എത്തുമ്പോൾ അന്ന് സൂപ്പർനായികയായിരുന്ന പാർവ്വതിയെ ആയിരുനനു ജയറാം വിവാഹം കഴിച്ചത്. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് പാർവതി. എന്നാൽ മകൻ കാളിദാസ് ജയറാം മലയാളം തമിഴ് ചിത്രങ്ങളിൽ നായകനായി തിളങ്ങുകയാണ്.

Advertisements

ഒരു പരസ്യ ചിത്രത്തിൽ ജയറാമിന്റെ മകൾ മാളവിക ജയറാമും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ പത്മരാജൻ ഒരുക്കിയ ക്ലാസ്സിക് ഹിറ്റായിരുന്ന ഇന്നലെ എന്ന സിനിമയുടെ സെറ്റിൽ സംഭവിച്ചുണ്ടായ വേറിട്ട ഒരു അനുഭവ കഥ പങ്കു വയ്ക്കുകയാണ് ജയറാം.

ലൊക്കേഷനിൽ വച്ച് ശോഭനയെ ആരോ പേടിപ്പിക്കാൻ ചെയ്ത സംഭവം തന്നിലേക്ക് വന്നതെറ്റിദ്ധാരണയുടെ കഥയാണ് ജയറാം വെളിപ്പെടുത്തയിത് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ജയറാമിന്റെ തുറന്നു പറച്ചിൽ.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ:

ഇന്നലെ എന്ന സിനിമയുടെ സെറ്റിൽ നടന്ന ഒരു സംഭവമുണ്ട്. കൂർഗ് എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോൾ അവിടെ നല്ല തണുപ്പായിരുന്നു. ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാൻ വേണുവും, സുരേഷുമൊക്കെ രാത്രിയിൽ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ ഞാൻ ഒരു മുണ്ട് എടുത്ത് തലയിൽ കെട്ടി.

നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാൻ വേണു മുണ്ടിന് മുകളിൽക്കൂടി ഒരു ഗ്ലാസ് എന്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോൾ മറ്റൊരാൾക്ക് എന്നെ കണ്ടാൽ പേടിക്കുന്ന രൂപമായിട്ട് തോന്നും.

ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമിൽ ഉറങ്ങാൻ പോയി. പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ എന്തോ കാര്യമായ പ്രശ്നം സംഭവിച്ചു എന്ന് മനസ്സിലായി.
ശോഭനയുടെ മുറിയിലേക്ക് ആളുകൾ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാൽ തലേന്ന് ഞാൻ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തിൽ ആരോ ശോഭനയുടെ റൂമിന്റെ വാതിൽ മുട്ടിയെന്ന്.

വാതിൽ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതൽ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായിൽ നിന്ന് പുകയും വിട്ടു. ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയിൽ വീണത് അമ്മയാണ്. ഞാൻ അമ്മയെ കാണാൻ റൂമിൽ ചെന്നപ്പോൾ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു. തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാൻ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം.

അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല. ആ ക്യാമറമാൻ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ജയറാം പറയുന്നു.

Advertisement