അന്ന് ഞാൻ മേശയ്ക്ക് മുകളിൽ കാൽ കയറ്റി ഇരുന്നു, അപ്പോൾ അദ്ദേഹം തട്ടിമാറ്റി, പിന്നെ സംഭവിച്ചത് ഇങ്ങനെ: മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം പറഞ്ഞ് ബൈജു

2000

നന്നേ ചെറുപ്പത്തിൽ സിനിമയിലെത്തി പിന്നീടി മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമായി മാറിയ നടനാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

നായകനായും സഹനടനായും വില്ലനായും കോമഡിതാരമായും ഒക്കെ തിള്ളിയിട്ടുള്ള ബൈദി ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിലും ശ്കതമായ വേഷങ്ങൽ ചെയ്ത് സിനിമയിൽ നിറഞ്ഞു നിൽക്കുയാണ് അദ്ദേഹം ഇപ്പോൾ.

Advertisements

അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. ഒരോ സിനിമകളിൽ അഭിനയിക്കുമ്പാഴും താൻ കാണിച്ച തെറ്റിനെ മമ്മൂട്ടി തിരുത്തിയ അനുഭവത്തെക്കുറിച്ചാണ് ബൈജു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത് തരംഗിണി സ്റ്റുഡിയോയിൽ വച്ചാണ്. 1981ൽ പുറത്തിറങ്ങിയ ബലൂൺ എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടി എന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിന്റെ ഡബ്ലിംഗിന് വേണ്ടി എത്തിയപ്പോഴാണ് മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത്.

പിന്നീട് മുദ്ര എന്ന സിനിമയുടെ ലൊക്കേഷനിലാണ് എനിക്ക് മമ്മുക്കയെ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത്. ആ സിനിമയിലെ പാട്ട് സീൻ എടുക്കുന്ന അവസരത്തിൽ സിനിമയിലെ കോസ്റ്റ്യൂം ഇട്ടു കൊണ്ട് ഞാൻ നിലത്തിരുന്നപ്പോൾ മമ്മുക്ക എന്നെ വഴക്ക് പറഞ്ഞു.

അത് പോലെ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ മേശയ്ക്ക് മുകളിൽ കാൽ കയറ്റി ഇരുന്നപ്പോൾ അദ്ദേഹം തട്ടിമാറ്റിയിട്ട് സീനിയർ ആളുകൾക്ക് മുന്നിൽ ഇങ്ങനെ ഇരിക്കരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിനൊപ്പം ഏറ്റവും ഒടുവിലായി ചെയ്തത് ഷൈലോക്ക് എന്ന ചിത്രമാണ്.

അദ്ദേഹം വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം എനിക്ക് ഉൾപ്പെടെ സെറ്റിലുള്ള എല്ലാവർക്കും നൽകിയതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ലഞ്ച് ബ്രേക്ക് വരുമ്പോൾ കാരവാനിൽ പോയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം മമ്മുക്കയ്ക്ക് ഇല്ലെന്നും ബൈജു പറയുന്നു.

Advertisement