വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ് എന്ന സീരിയൽ. മലയാളികളായ മിനിസ്ക്രീൻ സീരിയൽ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീരിയൽ കൂടിയാണ് ഓട്ടോഗ്രാഫ്.
പ്രായഭേദമില്ലാതെ എല്ലാദിവസവും വൈകുന്നേരം എല്ലാവരും കാണുന്ന സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ബന്ധത്തിന്റെയും കഥ പറഞ്ഞ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ മൃദുലയെ അങ്ങനെ ആരും മറന്നിട്ടില്ല. മറക്കാനും സാധിക്കില്ല. നട് ശ്രീക്കുട്ടി ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് നാൾ സീരിയലിൽ നിന്ന് മാറിനിന്നതിന് ശേഷം പിന്നീട് സൂര്യ ടി വിയിൽ എന്റെ സ്വന്തം ജാനി എന്ന സീരിയലിലൂടെ വില്ലത്തിയായി തിരിച്ചു വന്നിരിക്കുകയാണ് ശ്രീക്കുട്ടി. തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടി കുടുംബത്തിൽ നിന്ന് നല്ല പിന്തുണയോടെയാണ് മുന്നേറിയത്.
അച്ഛൻ അമ്മ അനിയത്തി അടങ്ങുന്ന കുടുംബത്തിൽ അച്ഛന്റെ സ്വപ്നമായിരുന്നു സീരിയൽ എന്നും അത് മകൾ നേടിയെടുത്തു എന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. കുറച്ച് ദിവസം മുൻപേ ശ്രീക്കുട്ടി ഒരു എഫ്ബി പോസ്റ്റിലൂടെ താൻ പുതിയ സംരംഭം തുടങ്ങിയതായി അറിയിച്ചിരുന്നു.
പുതിയൊരു ഇവന്റ് മാനേജ്മെന്റാണ് ശ്രീക്കുട്ടി തുടങ്ങിയത്. തിരുവനന്തപുരത്തു പാറ്റൂരിൽ നടത്തുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ എഫ്ബിയിലോക്കെ നല്ല സ്വീകാര്യതയാണ്. അടുത്തിടെ ശ്രീക്കുട്ടിയുടെ ആനുജത്തിയുടെ കല്യാണ നിശ്ചയം ആയിരുന്നു.
അതും ഇതെ ഇവെന്റ് മാനേജ്മെന്റാണ് നടത്തിയത്. അനിയത്തിയുടെ കല്യാണ നിശ്ചയത്തിൽ ചേച്ചി ഇവെന്റ് മാനേജരായതു സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ കുറച്ച് കാര്യമൊക്കെ നോക്കാനുള്ള സമയം ഉണ്ടെന്നും അതുകൊണ്ട് ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്നും നടി പറഞ്ഞു.
ചിരങ്ക് വെഡിങ് സ്റ്റുഡിയോ എന്നാണ് ഈ സംരംഭത്തിന്റെ പേര്. ശ്രീലക്ഷ്മി എന്നാണ് അനിയത്തിയുടെ പേര്. അനിയത്തിയെ വിവാഹം കഴിക്കുന ആളുടെ പേര് സച്ചിൻ എന്നായിരുന്നു. ഇരുവരുടെയും ചിത്രങ്ങളോടൊപ്പം ശ്രീകുട്ടിയുടെയും ചിത്രം ഉണ്ടായിരുന്നു.
അങ്ങനെയാണ് ഇത് ശ്രീക്കുട്ടിയുടെ അനിയത്തിയാണെന്നു ആരാധകർ അറിഞ്ഞത്. കുടുംബ സുഹൃത്തു വഴിയാണ് ശ്രീക്കുട്ടി സീരിയലിൽ എത്തിയത്. കൃഷ്ണ കൃപാസാഗരം എന്ന സീരിയലിലൂടെയാണ് നടി സീരിയലിലേക്ക് കടന്നു വരുന്നത്. പക്ഷേ ഗുരുവായൂരപ്പൻ എന്ന സീരിയലിലാണ് നടി ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് മലയാളത്തിലും തമിഴിലുമായി അഞ്ചോളം സിനിമകളിലും നടി അഭിനയിച്ചു. നടിയുടെ ഭർതവും സീരിയൽ രംഗത്തെ തന്നെ ക്യാമെറാമാനായ മനോജ് ആണ്. ഇപ്പോൾ ഇവർക്കു 6 വയസുള്ള മകളുണ്ട്.