എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, സത്യം തെളിയുന്ന കാലം വരെ ജീവനുണ്ടാവണം എന്നാണ് പ്രാർത്ഥന: വനിതാ അഭിമുഖത്തിൽ ദിലീപും കാവ്യയും പറഞ്ഞത്

287

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രവും വിശേഷങ്ങളും ഉൾപ്പെടുത്തിയാണ് ഇക്കുറി വനിത മാഗസിൻ പുറത്തിറങ്ങുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഉൾപ്പെടുന്ന കവർ ചിത്രം പങ്കുവെച്ച് നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്.

ഇപ്പോളിതാ അഭിമുഖത്തിൽ കാവ്യയും ദിലീപും പങ്കുവെച്ച കാര്യങ്ങളും വൈറലാവുകയാണ്. സത്യം തെളിയുന്ന കാലം വരെ എനിക്ക് ജീവനുണ്ടാവണേ എന്നാണ് പ്രാർത്ഥിക്കുന്നത്. എന്നെ ആശ്രയിച്ച് നിൽക്കുന്നവർക്ക് വേണ്ടി ജീവിക്കണം, അവർക്ക് വേണ്ടി പോരാടണം എന്നായിരുന്നു ഞാൻ തീരുമാനിച്ചത്.

Advertisements

കഴിഞ്ഞുപോയ ഓരോ നിമിഷവും മറന്ന് പോവരുതെന്ന് ഞാൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവൻ പറയുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു അറസ്റ്റും ജയിൽവാസവുമൊക്കെ നടന്നത്. അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുൻപായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു.

ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാൻ പിടിച്ചുനിന്നത്. എല്ലാവർക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.

Also Read
കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ, കമ്മ്യൂണിസം പറഞ്ഞാൽ അമേരിക്കയിൽ ചികിത്സക്കുപോകാൻ പാടില്ലേ, തുറന്നടിച്ച് ഹരീഷ് പേരടി

പ്ലസ് ടുവിന് പഠിക്കുകയായിരുന്നു മീനാക്ഷി അന്ന്. അവൾ പഠിച്ചിരുന്ന സ്‌കൂളിലുള്ളവർ ശക്തമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന തരത്തിലായാണ് അവരെല്ലാം മീനൂട്ടിയോട് പെരുമാറിയത്. ഒരു ചോദ്യമോ നോട്ടം കൊണ്ടോ പോലും ആരും അവളെ വേദനിപ്പിച്ചിരുന്നില്ല.

അവരുടെ പിന്തുണ ഉണ്ടായിരുന്നതിനാലാണ് മീനാക്ഷി മികച്ച മാർക്കോടെ പ്ലസ് ടു പാസായത്. ഒരുപാട് പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും അമ്മ തളർന്ന് പോയത് എന്റെ ആ അവസ്ഥ കണ്ടപ്പോഴാണെന്ന് ദിലീപ് പറയുന്നു. അന്നത്തെ കാര്യങ്ങളിൽ നിന്നും അമ്മയ്ക്ക് പതിയെ ഓർമ്മ നഷ്ടമാവുകയായിരുന്നു.

ഇപ്പോൾ അമ്മ കൂടെയുണ്ടെന്നേയുള്ളൂ. ആരേയും തിരിച്ചറിയുന്നില്ല. മുൻപൊരു ദിവസം മഴയത്ത് നനഞ്ഞു നിൽക്കുന്നത് കണ്ട് ചോദിച്ചപ്പോൾ അച്ഛൻ കുട എടുക്കാതെയാണ് പോയതെന്നും അച്ഛനെ കാത്തിരിക്കുക ആണെന്നുമായിരുന്നു അമ്മ പറഞ്ഞത്. അച്ഛൻ മ രി ച്ച് പോയതൊന്നും ഓർക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ അമ്മ കരയുകയായിരുന്നു എന്നും ദിലീപ് പറയുന്നു.

അതേ സമയം വിവാഹ ജീവിതം അഞ്ച് വർഷം പിന്നിടുമ്പോഴാണ് ദിലീപ് കുടുംബസമേതം വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ദിലീപ് കുടുംബത്തിന് പുറമെ എപ്പോഴും ആരാധകരുണ്ടാകാറുണ്ട്. താരകുടുംബം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഫോട്ടോയും വീഡിയോകളും പകർത്താൻ ആരാധകർക്ക് തിരക്കാണ്.

മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അറിയാനാണ് ആരാധകരിൽ ഏറെയും താൽപര്യപ്പെടുന്നത്. അതിനാൽ തന്നെ അച്ഛനേയും അമ്മയേയും പോലെ തന്നെ സിനിമയിലെത്തും മുമ്പ് തന്നെ സെലിബ്രിറ്റികളായി കഴിഞ്ഞു മീനാക്ഷിയും മഹാലക്ഷ്മിയും.

ദിലീപ് നീല നിറത്തിലുള്ള കുർത്തയാണ് ധരിച്ചിരിയ്ക്കുന്നത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒരേ നിറത്തിലുള്ള വസ്ത്രവും ധരിച്ചിരിയ്ക്കുന്നു. കാവ്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മീനാക്ഷിയും കൈ മുട്ടി ചിരിയ്ക്കുന്ന മഹാലക്ഷ്മിയും ഫോട്ടോയുടെ ആകർഷണമാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ മാധവൻ. എപ്പോഴും പൊതുപരിപാടികളിലും മറ്റും ദിലീപിനൊപ്പം കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്.

ദിലീപുമായുള്ള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷം ചിലരെല്ലാം പറഞ്ഞത് ഇനി മുതൽ കാവ്യ വെളിച്ചം കാണില്ല എന്നാണ്. പക്ഷെ അത്തരത്തിലുള്ള ചിലരുടെ മുൻവിധികളെയെല്ലാം ദിലീപ് മാറ്റി മറിച്ചു. വീട്ടിൽ നടക്കുന്ന എല്ല ആഘോഷങ്ങളുടേയും ചിത്രങ്ങൾ ദിലീപോ മീനാക്ഷിയോ തങ്ങളുടെ സോഷ്യൽമീഡിയ പേജുവഴി പങ്കുവെക്കാറുണ്ട്. താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഒരുപക്ഷെ മീനാക്ഷിക്കായിരിക്കും.

Also Read
അനുപമയുടെയും അജിത്തിന്റെും ഒപ്പം കടൽത്തീരത്ത് കളിച്ച് ഉല്ലസിച്ച് എയ്ഡൻ; പുതുജീവിതത്തിലെ സന്തോഷം പങ്കുവെച്ച് അനുപമ അജിത് ഫോട്ടഷൂട്ട് ചിത്രങ്ങൾ, വൈറൽ

അതേ സമയം ദിലീപിന്റേതായി അവസാനമായി റിലീസിനെത്തിയ സിനിമ കേശു ഈ വീടിന്റെ നാഥൻ ആയിരുന്നു. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. നാദിർഷയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉറ്റ ചങ്ങാതിമാരായ നാദിർഷയും ദിലീപും ഒന്നിച്ച സിനിമ എന്നതിന്റെ പേരിൽ തുടക്കം മുതൽ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞതാണ്.

Advertisement