പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട് പക്ഷേ ഞാൻ പൂട്ടാനായിട്ട് നിന്ന് കൊടുത്തിട്ടില്ല, ഓൺലൈനിലൂടെ കുഞ്ഞ് ജനിച്ച ആദ്യ വനിത ഞാനാണ്: സുബി സുരേഷ് പറയുന്നു

119

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മിമിക്രി കലാകാരിയും അവതാരകയുമൊക്കെയാണ് സുബി സുരേഷ്. മിമിക്രിയിൽ നിന്നും മിനി സ്‌ക്രീനിലെ കോമഡി സ്‌കിറ്റുകളിൽ എത്തിയതോടെയാണ് സുബി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. അടുത്തിടെ സുബി ഒളിച്ചോടി എന്ന തരത്തിൽ അടുത്തിടെ വാർത്ത വന്നിരുന്നു.

ഒരു ചാനലിന്റെ ലോഗോ കൂടി വെച്ച് വന്ന പോസ്റ്ററിൽ സുബി സുരേഷിനെ കാണാനില്ല എന്നായിരുന്നു പറഞ്ഞത്. കൂടുതൽ വിശദീകരണം ഒന്നും നൽകിയില്ലെങ്കിലും ഈ വാർത്ത കാട്ടൂതീ പോലെ പരന്നു. വൈകാതെ സുബിയെ കണ്ടെത്തിയെന്ന് പറഞ്ഞുള്ള പരസ്യവും വന്നിരുന്നു.

Advertisements

എന്നാൽ ഇതിന്റെ പേരിൽ വീട്ടിൽ ഇരിക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു തനിക്ക് വന്നതെന്നാണ് സുബിയിപ്പോൾ പറയുന്നത്. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ട് എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പുതിയ അതിഥിയായിഎ ത്തിയത് സുബി സുരേഷ് ആയിരുന്നു. രസകരമായ കൗണ്ടറുകളിലൂടെയും ചോദ്യോത്തരങ്ങളിൽ കടെയും ഒക്കെയാണ് സുബി സുരേഷും എംജി ശ്രീകുമാറും പരിപാടിയുമായി മുന്നോട്ട് പോയത്.

താൻ ആരുടെ കൂടെയാണ് ഒളിച്ചോടി പോയതെന്ന് അറിയാൻ നിർത്താതെ ആളുകൾ വിളിക്കുകയായിരുന്നു എന്ന് എംജി ശ്രീകുമാറിനോടാണ് സുബി പറയുന്നത്. ഗായകന്റെ ചില ചോദ്യങ്ങൾക്ക് രസകരമായിട്ടുള്ള ഉത്തരങ്ങളാണ് നടി നൽകിയത്. ഇതിനിടയിലാണ് ഒളിച്ചോട്ട കഥയും അതിനോട് അനുബന്ധിച്ച് അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ചും സുബി സൂചിപ്പിച്ചിരിക്കുന്നത്. ഒപ്പം ഓൺലൈനിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയ ആദ്യ വനിത താനാണെന്നും സുബി പറയുന്നു.

Also Read
ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ കിണറ്റിൽ ചാടിയ സാനിയ ഇയ്യപ്പന് കിട്ടിയത് എട്ടിന്റെ പണി

സുബി ഒളിച്ചോടി എന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് വന്ന ഫോൺവിളികൾക്ക് കൈയ്യും കണക്കുമില്ല. വീട്ടിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേ സമയം ലോക്ഡൗൺ ആയിട്ട് പോലും നമ്മൾ പട്ടിണി കിടക്കുകയാണോ എന്നറിയാൻ ഒരു മനുഷ്യനും വിളിച്ചിട്ടില്ല. അമേരിക്കയിൽ നിന്ന് വരെ എന്നെ വിളിച്ച് ഇതേ കുറിച്ച് ചോദിച്ചിട്ടുണ്ടെന്നാണ് സുബി പറയുന്നത്.

ഇതിനിടെ സുബി മൂന്ന് കല്യാണം കഴിച്ചിട്ടുണ്ടെന്ന പ്രചരണങ്ങളെ കുറിച്ചും അവതാരകൻ ചോദിച്ചിരുന്നു. മൂന്ന് കല്യാണമൊക്കെ പ്രയാസമല്ലേ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ഒരെണ്ണം തന്നെ തങ്ങാൻ പറ്റുന്നില്ലെന്നാണ് സുബി മറുപടിയായി പറഞ്ഞത്. സുബിയെ ആരെങ്കിലും പൂട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനൊരു അവസരം ഞാൻ ആർക്കും നൽകിയിട്ടില്ലെന്നാണ് സുബി പറയുന്നത്.

പലവട്ടം പലരും ശ്രമിച്ചിട്ടുണ്ട് പക്ഷേ ഞാൻ പൂട്ടാനായിട്ട് നിന്ന് കൊടുത്തിട്ടില്ല. അതിൽ ഏറ്റവും കൂടുതൽ ശ്രമിച്ചതാരാണ് എന്ന ചോദ്യത്തിന് ജിംമ്പ്രൂട്ടൻ എന്നാണ് നടി പറയുന്നത്.അതേ സമയം ഓൺലൈനിലൂടെ തനിക്ക് കുട്ടി ഉണ്ടായി എന്ന പ്രചരണങ്ങൾക്കും സുബി വിശദീകരണം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി സുബി സുരേഷിന്റെ പേരിൽ നിരവധി വാർത്തകളാണ് വന്നിരുന്നത്. സുബി ബിഗ് ബോസിന്റെ വരാനിരിക്കുന്ന സീസണിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് ആദ്യം വന്ന വാർത്തകൾ. അങ്ങനൊരു കാര്യം താൻ പോലും അറിഞ്ഞിട്ടില്ലെന്നാണ് താരം വിശദീകരണമായി നൽകിയത്. ഇതിനിടയിലാണ് സുബിയെ കാണാനില്ലെന്നും കണ്ട് കിട്ടുന്നവർ ഉടനടി അറിയിക്കണമെന്നുള്ള വാർത്ത കുറിപ്പ് പുറത്ത് വരുന്നത്. വേറിട്ടൊരു പരസ്യവുമായി സുബിയും ചാനലും രംഗത്ത് വന്നതായിരുന്നു അത്.

Also Read
ഗ്ലാമറസ്സ് ലുക്കിൽ കാറിനുള്ളിൽ നിന്നുള്ള കിടിലൻ സെൽഫി പങ്കുവെച്ച് പ്രിയ താരം, ആരും നോക്കി നിന്നുപോകുമെന്ന് ആരാധകർ

Advertisement