സീരിയലിലെ ഭർത്താവിനെയാണോ യഥാർഥ ജീവിതത്തിലെ ഭർത്താവിനെയാണോ കൂടുതൽ ഇഷ്ടം, സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ? തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

1361

തമിഴ് സിനിമയലൂടെ അരങ്ങേറി പിന്നീട് മലയാളത്തിൽ എത്തി ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താര സുന്ദരിയാണ് ശരണ്യ ആനന്ദ്. അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരമാണ് ശരണ്യ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മേജർ രവിയുടെ സംവിധാനത്തിൽ എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്. പിന്നീട് വിനയന്റെ ആകാശഗംഗ 2 എന്ന സിനിമയിലും കൂടി എത്തിയതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ശരണ്യ ആനന്ദ് ഇപ്പോൾ മിനി സ്‌ക്രീനിലെ മിന്നും താരമാണ്.

Advertisements

ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയടെ മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്.

Also Read
ശരീരം ഒരു ആർടിസ്റ്റിന്റെ വലിയൊരു ടൂളാണ്, അതിനെ നന്നായി നിലനിർത്താൻ വർക്കൗട്ടും യോഗയുമൊക്കെ ചെയ്യാറുണ്ട്: രോഹിണി പറയുന്നു

2014 2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.മലയാളികളായ ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് സീരിയൽ. പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് ആണ് കുടുംബവിളക്കിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയായി അഭിനയിക്കുന്നത്.

നിരവധി ആരാധകരെയാണ് ഈ പരമ്പര മീരാ വാസുദേവിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. അതേ പോലെ തന്നെ കുടുംബവിളക്കിലെ വില്ലത്തി വേദികയായി അഭിനയിക്കുന്നതും നടിയും മോഡലും ആയ ശരണ്യ ആനന്ദാണ്. മീരാ വാസുദേവിന് മാത്രമല്ല ശരണ്യ ആനന്ദിനും വലിയ ആരാധക പിൻബലം ആണുള്ളത്. വേദികയായി അഭിനയിച്ചിരുന്ന രണ്ട് നടിമാർ പിന്മാറിയതിന് ശേഷം മൂന്നാമത്തെ ആളായിട്ടാണ് ശരണ്യ എത്തുന്നത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ കിടിലനൊരു വില്ലത്തി വേഷം ചെയ്യാൻ നടിയ്ക്ക് സാധിച്ചു. പരമ്പരയിൽ സുമിത്രയുടെ ഭർത്താവിനെ തട്ടി എടുത്ത് അവൾക്കിട്ട് പാര പണിയുന്ന വേദിക എല്ലാവരും വെറുക്കുന്ന കഥാ പാത്രമാണ്. എങ്കിലും ശരണ്യയുടെ പ്രകടനത്തിന് ലഭിക്കുന്ന വലിയ അംഗീകരാമാണിത്. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ ശരണ്യ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ചോദ്യത്തരങ്ങളിലൂടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ്. കുടുംബവിളക്കിലെ പുതിയ അനന്യയെ കുറിച്ച് പറയാനാണ് ഒരാൾ ശരണ്യയോട് ചോദിച്ചത്. ഇതുവരെ എനിക്ക് അവരുടെ കൂടെയുള്ള കോംപിനേഷൻ സീൻ വന്നിട്ടില്ല. പക്ഷേ അവർ അഭിനയിച്ച എപ്പിസോഡുകൾ കണ്ടു. എനിക്ക് വളരെ നല്ലതായിട്ടാണ് തോന്നിയതെന്ന് ശരണ്യ പറയുന്നു.

Also Read
ഇത് ഞങ്ങളുടെ രണ്ടാം ഹണിമൂൺ ; ആരാധകർക്ക് കാഴ്ച വിരുന്നൊരുക്കി പേളിഷിന്റെ പുതിയ വീഡിയോ

സീരിയലിലെ ഭർത്താവ് സിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നാണ് ഒരാൾ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞ ശരണ്യ അദ്ദേഹം എന്റെ നല്ല സുഹൃത്താണെന്നും ചങ്ങാതിയോട് തോന്നുന്ന ഇഷ്ടമാണ് ഉള്ളതെന്നും നടി സൂചിപ്പിച്ചു. സീരിയലിലെ ഭർത്താവിനെയാണോ യഥാർഥ ജീവിതത്തിലെ ഭർത്താവിനെയാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ എന്റെ ബുബുവിനെ എന്നാണ് നടി പറഞ്ഞത്.

ഭർത്താവ് മനീഷ് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം കുടുംബവിളക്കിൽ ആദ്യ ഭർത്താവ് ആയിരുന്ന സമ്പത്തിന്റെ കൂടെ തന്നെ വേദിക പോവുന്നത് ആയിരിക്കും നല്ലത് എന്ന് ആരാധകർ പറഞ്ഞിരുന്നു. അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നാണ് നടി പറയുന്നത്. എന്തായാലും കുടുംബവിളക്ക് സ്ഥിരമായി കാണണമെന്ന് കൂടി നടി സൂചിപ്പിച്ചു.

നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തി ടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്.

Advertisement