കൊച്ചിയിൽ മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ ആ ക്ര മി ച്ച കേസിലെ പ്ര തിയും നടനുമായ ദിലീപിന്റെ കുടുംബ ചിത്രം വനിത മാഗസിനിൽ കവർ ഫോട്ടോ ആയി വന്നതിനെ പിന്തുണച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്.
വനിതയിൽ ദിലീപിന്റെ കുടുംബ ചിത്രം കവർ ഫോട്ടോ ആയി വരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഒരുകൂട്ടം ആളുകൾ വിമർശനവുമായി എത്തിയിരുന്നു.
സഹപ്രവർത്തകയെ ആ ക്ര മി ച്ച സംഭവത്തിൽ പ്രതി യായ ഒരാളെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തിൽ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യൽ മീഡിയ ഉയർത്തിയ വിമർശനം. എന്നാൽ മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തിൽ കാണാനാവുന്നുള്ളൂ എന്നായിരുന്നു സാന്ദ്ര തോമസിന്റെ കുറിപ്പ്. തന്റെ ഫേസ്ബുക്കിലൂടെയാണ് സാന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
മാമാട്ടി ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നുള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു.
ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു.നിങ്ങളിൽ പാപം ചെയ്യാത്തവർ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കിൽ എഴുതിയത്. എന്നാൽ സാന്ദ്രയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
ആ കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നും ഒരു സ്ത്രീയെ അതും സഹപ്രവർത്തകയായ ഒരു സ്ത്രീയെ കൊട്ട്വേഷൻ കൊടുത്ത് ലൈം ഗി ക മായി ആക്രമിച്ച ഒരു വ്യക്തിയെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു മാഗസിനിൽ കവർ സ്റ്റോറിയായി അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേ സമയം സാന്ദ്രയുടെ പോസ്റ്റിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും രംഗത്ത് എത്തി. തനിക്കീ ചിത്രത്തിൽ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രി മി ന ൽ ഗൂഢാലോചന നടത്തി അത് പ്രാവർത്തികമാക്കിയ ഒരു ക്രി മി ന ലി നെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഒപ്പം ഈ ചിത്രം കാണുമ്പോൾ കനൽവഴികൾ താണ്ടിയെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോൾ നെഞ്ച് പൊള്ളുന്ന മറ്റൊരു പെൺകുട്ടിയേയും കാണാൻ പറ്റുന്നുണ്ടെന്നായിരുന്നു ദീപ നിശാന്ത് കമന്റായി എഴുതിയത്.
Also Read
ഡ്യൂപ്പിടാമെന്ന് പറഞ്ഞിട്ടും കേൾക്കാതെ കിണറ്റിൽ ചാടിയ സാനിയ ഇയ്യപ്പന് കിട്ടിയത് എട്ടിന്റെ പണി
അതേസമയം, നടിയെ ആ ക്ര മി ച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേൽ അന്വേഷണത്തിന് കോടതി അനുമതി നൽകിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. തുടർന്ന് രഹസ്യ മൊഴി രേഖപ്പെടുത്താൻ സംവിധായകൻ ബാലചന്ദ്ര കുമാറിന് കോടതി സമൻസ് അയച്ചിരുന്നു. ജനുവരി 12നാണ് മൊഴി രേഖപ്പെടുത്തേണ്ടത്.