തന്നെ വെട്ടി നായികയായ ആ പ്രിയാ വാര്യരെ പിന്നീട് നേരിൽ കണ്ടിട്ടില്ലെന്ന് നൂറിൻ ഷെരീഫ്

191

സിനിമാ ആരാധകർ ഏറെ ഇഷ്ടപ്പെട്ട യുവനടിയാണ് നൂറിൻ ഷെരീഫ്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഉപ നായിക വേഷത്തിലൂടെയാണ് നൂറിൻ പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്. ഈ ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചിരുന്നത് നൂറിനെ ആയിരുന്നു.

പക്ഷേ പിന്നീട് ഉപനായികയായി നൂറിന്റെ കഥാപാത്രം മാറുകയായിരുന്നു. അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായിരുന്നു. ഈ ഒരു ഗാനത്തോടെ ആഗോള തലത്തിൽ തന്നെ ചിത്രത്തിലെ ഉപനായികയായി ആദ്യം നിശ്ചയിച്ചിരുന്ന പ്രിയാ വാര്യർ ശ്രദ്ധേയയാവുകയും ചെയ്തിരുന്നു.

Advertisements

ഇതോടെ തിരക്കഥയിൽ അടക്കം മാറ്റം വരുത്തി നായികാ സ്ഥാനത്തേക്ക് പ്രിയാ വാര്യരെ എത്തിക്കുകയായിരുന്നു. എന്നാൽ നിർമ്മാതാവിന്റെ നിർദേശപ്രകാരം അന്ന് സംവിധായകന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതാണെന്ന് പറയുകയാണ് നൂറിൻ ഇപ്പോൾ.

കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് നൂറിന്റെ തുറന്നു പറച്ചിൽ. ഒരു അഡാർ ലവ് എന്ന സിനിമയിലാണ് ആദ്യം നായികയായി ചാൻസ് കിട്ടിയത്. പിന്നീട് പല കാരണങ്ങളാലും അതിൽ ഉപനായികയാകേണ്ടി വന്നു.

നിർമ്മാതാവിന്റെ നിർദേശപ്രകാരം സംവിധായകന് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നതാണ്. എനിക്കന്ന് പതിനെട്ട് വയസ്സേയുള്ളൂ. ഏറ്റവും കൂടുതൽ ദേഷ്യവും വാശിയും നിരാശയുമൊക്കെ തോന്നുന്ന സമയം. എനിക്ക് പകരം അതിൽ നായികയായി മാറിയ പ്രിയാ വാര്യരെ പിന്നീട് ഞാൻ നേരിൽ കണ്ടിട്ടില്ല.

റോഷനെ ഒന്നുരണ്ടു തവണ കണ്ടു. ഞങ്ങൾ തമ്മിൽ ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. ഞാൻ വളരെ സെൻസിറ്റീവാണ്. ചെറിയ കാര്യങ്ങൾക്ക് വരെ ചിലപ്പോൾ പൊട്ടിക്കരഞ്ഞെന്ന് വരും. വലിയ കാര്യങ്ങൾ ചിലപ്പോൾ അവഗണിച്ചെന്നും വരും.

കലാകാരന്മാർക്ക് കൂടപ്പിറപ്പായ പ്രകൃതമാണ് എനിക്കും, നൂറിൻ പറയുന്നു. ബന്ധുക്കളിൽ ചിലർക്ക് ഇപ്പോഴും സിനിമയെന്നാൽ എന്തോ വലിയ തെറ്റാണെന്ന വിചാരമാണെന്നും ഏത് മേഖലയിലും നല്ലതും ചീത്തയുമുണ്ടെന്നും എന്നാൽ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണെന്നും നൂറിൻ പറയുന്നു.

സിനിമയെ മറ്റൊരു കണ്ണിൽ മാത്രം കണ്ടിരുന്ന എന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോൾ നൂറിന്റെ ബന്ധുവാണെന്ന് അഭിമാനത്തോടെ പറയുന്നത് കാണുമ്‌ബോൾ തനിക്കും അഭിമാനമുണ്ടെന്നും താരം പറയുന്നു. തെലുങ്കിൽ ഞാൻ ഊലലലാ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിന്റെ ടീസറിലെ ചിലഹോട്ട് സീനുകൾ കണ്ട് പലരും അത് ഞാനാണെന്ന് തെറ്റിദ്ധരിച്ചു.

അതിൽ എന്നെക്കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. ഭാഷ ഏതായാലും എനിക്ക് ഞാൻ തന്നെ ഒരു ബൗണ്ടറി ലൈൻ വെച്ചിട്ടുണ്ട്. അതുവിട്ടുള്ള ഗ്ലാമർ ചെയ്യാൻ ഞാനൊരുക്കമല്ലെന്നും നൂറിൻ വ്യക്തമാക്കുന്നു.

Advertisement