വീണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂക്ക; പുത്തൻ ഗെറ്റപ്പിൽ ഭാര്യ സുൽഫത്തിനൊപ്പമുള്ള ചിത്രവുമായി താരം, വൈറൽ

156

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ അടുത്ത കാലങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും വൈറൽ ആവുകയും ചെയ്യുന്നത് പതിവാണ്. അതുപോലെ കഴിഞ്ഞ ദിവസം രാത്രിയോടെ സോഷ്യൽ മീഡിയയിൽ എത്തിയ മമ്മൂട്ടിയുടെ ഒരുചിത്രം തരംഗമായി മാറിയിരുന്നു.

താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരുന്നു. അതെ പോലെ ഇന്നലെ കറുത്ത ഷർട്ടിൽ നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പും ചർച്ചയായി കഴിഞ്ഞു.

Advertisements

ഇപ്പോൾ ഇതാ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും നിൽക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലാക്ക്, ഗ്രേ ഡെനിമിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ ബ്ലാക്കിലും റെഡ്ഡിലുമുള്ള സൽവാറിലാണ് സുൽഫത്ത് എത്തിയിരിക്കുന്നത്.

അമൽ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്ന് ആരാധകർ പറയുന്നു. ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പേ അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിൻ ഷാഹിർ വെളിപ്പെടുത്തിയിരുന്നു.

സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം ഇത് ഒരു സിനിമയായിരിക്കില്ലെന്നും സീരിസ് ആയിരിക്കുമെന്നും പ്രചരണങ്ങളുണ്ട്. പുതിയ ചിത്രം ആരാധകർക്കൊപ്പം ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

അതേ സമയം താടി വെച്ചുള്ള മമ്മൂട്ടിയുടെ ഫോട്ടോ തരംഗമായി മാറിയതിന് പിന്നാലെ മമ്മൂട്ടി അണിഞ്ഞ വാച്ചിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. 50 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മമ്മൂട്ടി അണിഞ്ഞിട്ടുള്ളതെന്ന കണ്ടെത്തലുകളുമായാണ് സോഷ്യൽ മീഡിയ എത്തിയത്.

ആഡംബരത്തോട് ഭ്രമമുള്ളയാളാണ് അദ്ദേഹമെന്നായിരുന്നു ചിലരുടെ കമന്റുകൾ. ഇത്രയും വിലയുള്ള വാച്ച് വാങ്ങിയതിനെക്കുറിച്ച് വ്യത്യസ്തമായുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ മരടിലെ തന്റെ പുതിയ വീടിനുള്ളിലായിരുന്നു മമ്മൂട്ടി.

277 ദിവസം നീണ്ട ‘ഹോം ക്വാറന്റീന്’ ശേഷം നടൻ പുറത്തിറങ്ങിയത് വാർത്തയായിരുന്നു. പിന്നാലെ ക്യാമറയ്ക്ക് മുന്നിലും മമ്മൂക്ക എത്തി. ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് മമ്മൂട്ടി അഭിനയിച്ചത്.

Advertisement