സുമിത്രയുമായി ബന്ധം പിരിയാനൊരുങ്ങി സിദ്ധാർഥ്, വമ്പൻ ട്വിസ്റ്റുമായി കുടുംബവിളക്ക് സീരിയൽ, ഉത്കണ്ഠയോടെ ആരാധകർ

299

ലോക്ഡൗൺ മൂലം സിനിമാ തിയറ്ററുകൾ മാസങ്ങളായി അടച്ച് പൂട്ടിയതോടെ സിനിമകളെക്കാളും മലയാളം ടിവി സീരിയലുകൾക്ക് പ്രചാരം ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്ക് കൂടുതൽ ജനപ്രീതി നേടിയിരുന്നു.

സിനിമാ നടൻ അജു വർഗീസ് പരമ്പരയിൽ അതിഥി വേഷത്തിലെത്തിയതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അപൂർവ്വമായി സീരിയലുകളിൽ സംഭവിക്കുന്നതായിരുന്നു ഇത്. സീരിയലിൽ അഭിനയിക്കാൻ എത്തിയതിന്റെ പേരിൽ അജു വർഗീസും ട്രോൾ ചെയ്യപ്പെട്ടിരുന്നു.

Advertisements

ഇപ്പോഴിതാ കുടുംബവിളക്ക് സീരിയലിനുള്ളിൽ ചില ട്വിസ്റ്റുകൾ നടക്കുന്നതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് വൈറലാവുന്നത്. സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ സിദ്ധാർഥും സുമിത്രയും തമ്മിൽ വേർപിരിയാനൊരുങ്ങുകയാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പ്രൊമോ വീഡിയോ ശ്രദ്ധേയമാവുകയാണ്.

സുമിത്രയുമായി വിവാഹമോചനം നടത്തുമെന്നും ശേഷം വേദികയെ വിവാഹം കഴിക്കാമെന്നും സിദ്ധാർഥ് പറയുന്നു. നമ്മളെ പരിഹസിക്കുന്നവർക്ക് കൊടുക്കാനുള്ള മറുപടി അത് മാത്രമാണ്. സുമിത്രയുമായുള്ള എന്റെ ജീവിതം അവസാനിക്കാൻ പോവുന്നു.

നമ്മുടെ ജീവിതം ആരംഭിക്കാനുള്ളതെല്ലാം ഇനി ചെയ്ത് തുടങ്ങണമെന്നും സിദ്ധാർഥ് പറയുന്നു. വൈകാതെ സുമിത്രയോടും ഇക്കാര്യം പറയുകയാണ്. ഡിവോഴ്സിന് അനുകൂലമായ വിധി പത്താം തീയ്യതി ഉണ്ടാവുമെന്ന് പറഞ്ഞ സിദ്ധാർഥിനോട് സമ്പത്ത് വേദികയെ ഡിവോഴ്സ് ചെയ്താൽ അല്ലേ നിങ്ങൾ വിവാഹിതരാവുകയുള്ളുവെന്ന് സുമിത്ര ചോദിക്കുന്നു.

ഏഷ്യാനെറ്റിലാണ് സൂപ്പർഹിറ്റായ ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. സുമിത്ര എന്ന വീട്ടമ്മടെ ചുറ്റിപ്പറ്റിയാണ് ഈ കുടുംബ കഥ മുന്നേറുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ തൻമാത്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പ്രമുഖ നടി മീരാ വാസുദേവ് ആണ് സുമിത്രയെ അവതരിപ്പിക്കുന്നത്.

Advertisement